Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Union Budget

തൃ​ശൂ​ർ തീ​ര​ത്ത് വി​രി​ഞ്ഞി​റ​ങ്ങി​യ​ത് 103 ക​ട​ലാ​മ​ക്കു​ഞ്ഞു​ങ്ങ​ൾ; കേ​ന്ദ്ര ബ​ജ​റ്റി​ലെ പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ ആ​ദ്യ ബാ​ച്ച് ക​ട​ലി​ലേ​ക്ക്

തൃ​ശൂ​ർ: ഈ ​വ​ർ​ഷ​ത്തെ കേ​ന്ദ്ര ബ​ജ​റ്റി​ൽ ക​ട​ലാ​മ​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന് പ്ര​ത്യേ​ക ഊ​ന്ന​ൽ ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ, തൃ​ശൂ​ർ ജി​ല്ല​യി​ലെ പു​ന്ന​യൂ​ർ തീ​ര​ത്ത് വി​രി​ഞ്ഞി​റ​ങ്ങി​യ ആ​ദ്യ ബാ​ച്ച് ക​ട​ലാ​മ​ക്കു​ഞ്ഞു​ങ്ങ​ളെ ക​ട​ലി​ലേ​ക്ക് വി​ട്ട​യ​ച്ചു. ആ​കെ 103 കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് വോ​ള​ണ്ടി​യ​ർ​മാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ക​ട​ലി​ലേ​ക്ക് ഇ​റ​ക്കി​യ​ത്.

ഇ​ത്ത​വ​ണ​ത്തെ കേ​ന്ദ്ര ബ​ജ​റ്റി​ൽ ക​ട​ലാ​മ സം​ര​ക്ഷ​ണ​ത്തി​നാ​യി വ​ലി​യ തു​ക വ​ക​യി​രു​ത്തു​ക​യും കേ​ര​ള​ത്തി​ലെ ക​ട​ലാ​മ​ക​ളു​ടെ സാ​ന്നി​ധ്യ​ത്തെ​ക്കു​റി​ച്ച് പ്ര​ത്യേ​ക​മാ​യി പ​രാ​മ​ർ​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​ത് രാ​ഷ്ട്രീ​യ​മാ​യി ചി​ല ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വെ​ച്ചി​രു​ന്നെ​ങ്കി​ലും സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സു​ഗ​മ​മാ​യി ന​ട​ക്കു​ന്നു​ണ്ട്.

ചാ​വ​ക്കാ​ട് മു​ന​ക്ക​ട​വ് മു​ത​ൽ അ​ണ്ട​ത്തോ​ട് വ​രെ​യു​ള്ള തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ക​ട​ലാ​മ​ക​ൾ മു​ട്ട​യി​ടാ​ൻ വ​ൻ​തോ​തി​ൽ എ​ത്തു​ന്ന​ത്. തൃ​ശൂ​ർ സോ​ഷ്യ​ൽ ഫോ​റ​സ്ട്രി വി​ഭാ​ഗ​ത്തി​ന്‍റെ​യും ടെ​റി​ട്ടോ​റി​യ​ൽ ഫോ​റ​സ്റ്റ് ഡി​വി​ഷ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ വ​ള​ണ്ടി​യ​ർ​മാ​ർ​ക്ക് പ്ര​ത്യേ​ക പ​രി​ശീ​ല​ന​വും സാ​മ്പ​ത്തി​ക സ​ഹാ​യ​വും ന​ൽ​കു​ന്നു​ണ്ട്.

ഈ ​വ​ർ​ഷം ഏ​ഴ് ബീ​ച്ചു​ക​ളി​ലാ​യി (മു​ന​ക്ക​ട​വ്, ബ്ലാ​ങ്ങാ​ട്, പു​ന്ന​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ​ഞ്ച​വ​ടി, അ​ക​ലാ​ട്, രാ​ജ ബീ​ച്ച്, പാ​പ്പാ​ലി, അ​ണ്ട​ത്തോ​ട്) ആ​റ് ഹാ​ച്ച​റി​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. 100 ഓ​ളം കൂ​ടു​ക​ളി​ലാ​യി പ​തി​നാ​യി​ര​ത്തി​ല​ധി​കം മു​ട്ട​ക​ളാ​ണ് ഇ​പ്പോ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്.

അ​ക​ലാ​ട് കാ​ട്ടി​ല​പ്പ​ള്ളി ബീ​ച്ചി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പു​ന്ന​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റ​സ്‌​ല റ​ഹീം ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളും വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു. വ​ർ​ഷ​ങ്ങ​ളാ​യി ത​ദ്ദേ​ശ​വാ​സി​ക​ൾ ന​ട​ത്തി​വ​രു​ന്ന ഈ ​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്ര ബ​ജ​റ്റി​ലെ പ്ര​ഖ്യാ​പ​നം കൂ​ടു​ത​ൽ ഊ​ർ​ജ്ജം പ​ക​രു​മെ​ന്ന് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

 

Kerala

സംസ്ഥാനത്തിന് അവഗണന മാത്രം: കേന്ദ്ര ബജറ്റിനെതിരെ നിയമസഭയിൽ പ്രമേയം

തിരുവനന്തപുരം: കേരളത്തിന്‍റെ ആവശ്യങ്ങൾക്ക് കേന്ദ്ര സർക്കാർ ഒരു പരിഗണനയും നൽകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ബജറ്റിൽ സംസ്ഥാനം നേരിട്ട അവഗണ തുറന്നുകാട്ടി നിയമസഭയിൽ പ്രമേയം പാസാക്കി.

രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളുടെയും സമതുലിതമായ വികസനം ഉണ്ടാവുമ്പോൾ മാത്രമേ രാജ്യത്തിന്‍റെ പൊതുവികസനം സാധ്യമാവൂ. ഒരു ഭാഗത്തിന്‍റെ തകർച്ച പൊതു തളർച്ചയ്ക്കാവും വഴിവയ്ക്കുക. ഇതുകൊണ്ടാണ് പ്രദേശഭേദങ്ങൾക്കതീതമായ സമീപനം ഭരണഘടന തന്നെ വ്യവസ്ഥ ചെയ്തത്. എന്നാൽ കേന്ദ്ര ബജറ്റ് മുൻ വർഷങ്ങളിലേതിനേക്കാൾ കൂടുതലായി ഈ വ്യവസ്ഥയെ അട്ടിമറിക്കുന്നുവെന്ന് പ്രമേയത്തിൽ പറയുന്നു.

എയിംസ് വേണമെന്നത് രണ്ട് ദശാബ്ദക്കാലത്തിലേറെയായി കേരളം ഉന്നയിക്കുന്ന ആവശ്യമാണ്. സംസ്ഥാന സർക്കാർ ആവശ്യമായ ഭൂമി കണ്ടെത്തുകയും ഏറ്റെടുക്കാൻ ആവശ്യമായ നടപടികൾ മിക്കവാറുമൊക്കെ പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ കേന്ദ്രത്തിന്‍റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ല.

സാങ്കേതിക മാതൃക ഏതുതന്നെയായാലും കേരളത്തിന് ഒരു അതിവേഗ റെയിൽപാത അനിവാര്യമാണ്. ഇതിനായി സംസ്ഥാന സർക്കാർ പലവട്ടം കേന്ദ്രസർക്കാരിനെ സമീപിച്ചിട്ടുള്ളതാണ്. എന്നാൽ കേന്ദ്ര ബജറ്റിൽ ഇക്കാര്യത്തിലും കേരളത്തിന് അവഗണനയാണ്. പല സംസ്ഥാനങ്ങൾക്കും വിജിഎഫ് ഗ്രാന്‍റായി അനുവദിച്ച കേന്ദ്ര സർക്കാർ വിഴിഞ്ഞം തുറമുഖത്തിന് വിജിഎഫ് അനുവദിക്കുന്നതിൽ തികച്ചും വിവേചനപരമായ സമീപനമാണ് സ്വീകരിച്ചതെന്നും പ്രമേയത്തിൽ പറയുന്നു.

സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്രോതസുകളെ ചുരുക്കുകയും കേന്ദ്രാവിഷ്‌കൃത പദ്ധതികൾക്ക് നൽകുന്നതിനുള്ള കേന്ദ്രവിഹിതം തടഞ്ഞുവയ്ക്കുകയും ഭൗതിക പശ്ചാത്തല സൗകര്യ വികസനത്തിന്‍റെ കാര്യത്തിൽ ഒരു പരിഗണനയും കേരളത്തിന് നൽകാതിരിക്കുകയും ചെയ്യുന്ന കേന്ദ്രസർക്കാരിന്‍റെ അവഗണനയിലും വിവേചനത്തിലും കേരള ജനതയ്ക്കുള്ള ശക്തമായ പ്രതിഷേധം സഭ അറിയിക്കുകയാണെന്നും പ്രമേയത്തിൽ പറഞ്ഞു.

District News

കേ​ന്ദ്ര ബ​ജ​റ്റ്: പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി

പ​യ്യ​ന്നൂ​ര്‍: കേ​ന്ദ്ര ബ​ജ​റ്റി​ല്‍ കേ​ര​ള​ത്തോ​ട് കാ​ണി​ച്ച ക​ടു​ത്ത അ​വ​ഗ​ണ​ന​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് പ​യ്യ​ന്നൂ​ര്‍ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ഗ​ര​ത്തി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. തു​ട​ര്‍​ന്ന് പ​ഴ​യ ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ന​ട​ന്ന പൊ​തു​യോ​ഗം ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ.​പി. നാ​രാ​യ​ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി.​കെ. ഗോ​പി​നാ​ഥ്, പി​ലാ​ക്ക​ല്‍ അ​ശോ​ക​ന്‍, പ്ര​ശാ​ന്ത് കോ​റോം, കെ.​ടി. ഹ​രീ​ഷ്, വി.​വി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, മ​ധു എ​ര​മം, കെ.​കെ. ഫ​ല്‍​ഗു​ന​ന്‍, അ​ത്താ​യി പ​ദ്മി​നി, ഇ.​പി. ശ്യാ​മ​ള, ടി.​വി. പു​ഷ്പ​വ​ല്ലി തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

NRI

പ്ര​വാ​സി സ​മൂ​ഹ​ത്തോ​ടു​ള്ള അ​വ​ഗ​ണ​ന​യു​ടെ തു​ട​ർ​ച്ച; കേ​ന്ദ്ര ബ​ഡ​ജ​റ്റി​നെ വി​മ​ർ​ശി​ച്ച് പ്ര​വാ​സി വെ​ൽ​ഫ​യ​ർ

മ​നാ​മ: കേ​ര​ള​ത്തോ​ടും ഇ​ന്ത്യ​ൻ പ്ര​വാ​സി സ​മൂ​ഹ​ത്തോ​ടും നി​ല​നി​ർ​ത്തി പോ​രു​ന്ന ക​ടു​ത്ത അ​വ​ഗ​ണ​ന​യു​ടെ തു​ട​ർ​ച്ച മാ​ത്ര​മാ​ണ് കേ​ന്ദ്ര ബ​ജ​റ്റ് എ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ ആ​രോ​പി​ച്ചു. 

കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന ആ​വ​ശ്യ​ങ്ങ​ൾ​ക്കും സം​സ്ഥാ​ന​ത്തി​ന്‍റെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ൾ​ക്കും ആ​ശ്വാ​സ​മാ​കു​ന്ന ഒ​രു പ്ര​ഖ്യാ​പ​ന​വും ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ല. രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യ്ക്ക് വ​ലി​യ സം​ഭാ​വ​ന ന​ൽ​കു​ന്ന പ്ര​വാ​സി​ക​ളെ പൂ​ർ​ണ​മാ​യും അ​വ​ഗ​ണി​ച്ച ബ​ജ​റ്റാ​ണ് ഇ​ത്ത​വ​ണ​യും അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

പ്ര​വാ​സി​ക്ഷേ​മം, പ്ര​വാ​സി പു​ന​ര​ധി​വാ​സം, സാ​മൂ​ഹി​ക സു​ര​ക്ഷ, പെ​ൻ​ഷ​ൻ, ഇ​ൻ​ഷു​റ​ൻ​സ്, തൊ​ഴി​ൽ ന​ഷ്ട​പ​രി​ഹാ​രം തു​ട​ങ്ങി പ്ര​വാ​സി സ​മൂ​ഹം അ​നു​ഭ​വി​ക്കു​ന്ന ദൈ​നം​ദി​ന വി​ഷ​യ​ങ്ങ​ളി​ൽ ഗൗ​ര​വ​ത്തി​ലു​ള​ള യാ​തൊ​രു ന​ട​പ​ടി​ക​ളും ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ത്ത​ത് പ്ര​വാ​സി സ​മൂ​ഹ​ത്തോ​ടു​ള്ള ഗു​രു​ത​ര​മാ​യ അ​നീ​തി​യാ​യി മാ​ത്ര​മേ വി​ല​യി​രു​ത്താ​ൻ ക​ഴി​യൂ​വെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ ആ​രോ​പി​ച്ചു.

National

ബജറ്റിൽ കേരളത്തോടുള്ള അവഗണന: പ്രതിഷേധവുമായി എംപിമാർ

ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ന്ദ്ര​​​ബ​​​ജ​​​റ്റി​​​ൽ കേ​​​ര​​​ള​​​ത്തോ​​​ട് ക​​​ടു​​​ത്ത അ​​​വ​​​ഗ​​​ണ​​​ന​​​യു​​​ണ്ടാ​​​യി എ​​​ന്നാ​​​രോ​​​പി​​​ച്ച് പാ​​​ർ​​​ല​​​മെ​​​ന്‍റി​​​നു​​​മു​​​ന്നി​​​ൽ യു​​​ഡി​​​എ​​​ഫ് എം​​​പി​​​മാ​​​ർ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു. പാ​​​ർ​​​ല​​​മെ​​​ന്‍റ് സ​​​മ്മേ​​​ള​​​നം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്പാ​​​യി​​​രു​​​ന്നു പ്ര​​​തി​​​ഷേ​​​ധം.

സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ന്യാ​​​യ​​​മാ​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ളെ പൂ​​​ർ​​​ണ​​​മാ​​​യും ത​​​ള്ളി​​​ക്ക​​​ള​​​ഞ്ഞ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ നി​​​ല​​​പാ​​​ട് കേ​​​ര​​​ള വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്ന് എം​​​പി​​​മാ​​​ർ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

സം​​​സ്ഥാ​​​നം ദീ​​​ർ​​​ഘ​​​കാ​​​ല​​​മാ​​​യി ഉ​​​ന്ന​​​യി​​​ക്കു​​​ന്ന എ​​​യിം​​​സ്, അ​​​തി​​​വേ​​​ഗ റെ​​​യി​​​ൽ​​​വേ പാ​​​ത തു​​​ട​​​ങ്ങി​​​യ നി​​​ർ​​​ണാ​​​യ​​​ക പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്ക് ബ​​​ജ​​​റ്റി​​​ൽ അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യി​​​ല്ല.

കൃ​​​ത്യ​​​മാ​​​യി നി​​​കു​​​തി​​​യ​​​ട​​​യ്ക്കു​​​ന്ന കേ​​​ര​​​ള​​​ത്തി​​​ലെ ജ​​​ന​​​ത​​​യെ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ അ​​​വ​​​ഗ​​​ണി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും കേ​​​ര​​​ളം എ​​​ന്ന സം​​​സ്ഥാ​​​നം ഈ ​​​രാ​​​ജ്യ​​​ത്തു നി​​​ല​​​നി​​​ൽ​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നു​​​പോ​​​ലും ഓ​​​ർ​​​ക്കാ​​​ത്ത രീ​​​തി​​​യി​​​ലാ​​​ണു ബ​​​ജ​​​റ്റ് പ്ര​​​ഖ്യാ​​​പ​​​ന​​​മെ​​​ന്നും എം​​​പി​​​മാ​​​ർ ആ​​​രോ​​​പി​​​ച്ചു. കേ​​​ര​​​ള​​​ത്തോ​​​ടു​​​ള്ള അ​​​വ​​​ഗ​​​ണ​​​ന​​​യ്ക്കെ​​​തി​​​രേ വ​​​രും​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും പ്ര​​​തി​​​ഷേ​​​ധം തു​​​ട​​​രു​​​മെ​​​ന്ന് എം​​​പി​​​മാ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.

Kerala

കേ​ന്ദ്ര ബ​ജ​റ്റി​ലെ അ​വ​ഗ​ണ​ന; സി​പി​എം ചൊ​വ്വാ​ഴ്ച ക​രി​ദി​നം ആ​ച​രി​ക്കും

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര ബ​ജ​റ്റി​ൽ കേ​ര​ള​ത്തോ​ട് കാ​ട്ടി​യ ക​ടു​ത്ത അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ചൊ​വ്വാ​ഴ്ച സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ക​രി​ദി​നം ആ​ച​രി​ക്കാ​ൻ സി​പി​എം.

നാ​ളെ എ​ല്ലാ ബൂ​ത്തു​ക​ളി​ലും ക​രി​ങ്കൊ​ടി ഉ​യ​ർ​ത്തി​യും പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തി​യും ജ​ന​കീ​യ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കാ​നാ​ണ് സി​പി​എം ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

ഇ​ന്ത്യ​യു​ടെ ഭൂ​പ​ട​ത്തി​ൽ കേ​ര​ളം എ​ന്നൊ​രു സം​സ്ഥാ​നം നി​ല​നി​ൽ​ക്കു​ന്നി​ല്ല എ​ന്ന രീ​തി​യി​ലു​ള്ള സ​മീ​പ​ന​മാ​ണ് കേ​ന്ദ്ര ബ​ജ​റ്റി​ൽ പ്ര​ക​ട​മാ​കു​ന്ന​തെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ബ​ജ​റ്റി​ന് മു​ന്നോ​ടി​യാ​യി കേ​ര​ളം ഉ​ന്ന​യി​ച്ച 29 ആ​വ​ശ്യ​ങ്ങ​ളി​ൽ ഒ​ന്നു​പോ​ലും കേ​ന്ദ്രം പ​രി​ഗ​ണി​ച്ചി​ല്ല. സം​സ്ഥാ​നം ദീ​ർ​ഘ​കാ​ല​മാ​യി ആ​വ​ശ്യ​പ്പെ​ടു​ന്ന എ​യിം​സ് ഇ​ത്ത​വ​ണ​യും പ്ര​ഖ്യാ​പി​ച്ചി​ല്ല. കേ​ന്ദ്രം പ്ര​ഖ്യാ​പി​ച്ച ഏ​ഴ് അ​തി​വേ​ഗ ഇ​ട​നാ​ഴി​ക​ളി​ലും കേ​ര​ള​മി​ല്ല. വി​ഴി​ഞ്ഞം തു​റ​മു​ഖ വി​ക​സ​ന​ത്തി​നു​ള്ള പ്ര​ത്യേ​ക പാ​ക്കേ​ജും അം​ഗീ​ക​രി​ക്ക​പ്പെ​ട്ടി​ല്ല. ആ​യു​ർ​വേ​ദ​ത്തി​ന്റെ ഈ​റ്റി​ല്ല​മാ​യി​ട്ടും കേ​ര​ള​ത്തി​ന് ആ​യു​ർ​വേ​ദ എ​യിം​സ് അ​നു​വ​ദി​ച്ചി​ല്ല. ഉ​ൾ​നാ​ട​ൻ ജ​ല​ഗ​താ​ഗ​ത പ​ദ്ധ​തി, സ​ർ​വ്വ​ക​ലാ​ശാ​ല​ക​ൾ, ടൗ​ൺ​ഷി​പ്പു​ക​ൾ എ​ന്നി​വ​യു​ടെ പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ലും കേ​ര​ള​മി​ല്ല.

പ​ര​മ്പ​രാ​ഗ​ത വ്യ​വ​സാ​യ​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളോ, റ​ബ​ർ വി​ല സ്ഥി​ര​താ ഫ​ണ്ടോ ബ​ജ​റ്റി​ലി​ല്ല. നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന റെ​യി​ൽ​വേ കോ​ച്ച് ഫാ​ക്ട​റി​യെ​ക്കു​റി​ച്ച് പ​രാ​മ​ർ​ശ​മി​ല്ലാ​ത്ത ബ​ജ​റ്റ്, പ്ര​വാ​സി ക്ഷേ​മം ല​ക്ഷ്യ​മാ​ക്കി​യു​ള്ള യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ല.

ആ​ശാ വ​ർ​ക്ക​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്കീം ​വ​ർ​ക്ക​ർ​മാ​രെ പൂ​ർ​ണ​മാ​യും അ​വ​ഗ​ണി​ച്ചു. സാ​ധാ​ര​ണ​ക്കാ​രെ കൈ​യൊ​ഴി​ഞ്ഞ് കോ​ർ​പ്പ​റേ​റ്റു​ക​ളെ സം​ര​ക്ഷി​ക്കു​ന്ന കേ​ന്ദ്രം, വ​ൻ​കി​ട ക​മ്പ​നി​ക​ളു​ടെ ആ​ൾ​ട്ട​ർ​നേ​റ്റ് ടാ​ക്‌​സ് കു​റ​യ്ക്കു​ക​യും ചെ​യ്തു.

തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി വി​ഹി​ത​ത്തി​ലു​ണ്ടാ​യ വ​ൻ വെ​ട്ടി​ക്കു​റ​വ് കേ​ര​ള​ത്തി​ൽ ഫ​ല​പ്ര​ദ​മാ​യി ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ഈ ​പ​ദ്ധ​തി​യേ​യും ത​കി​ടം മ​റി​ക്കു​ന്ന​താ​ണ്. ക്ഷേ​മ പ​ദ്ധ​തി​ക​ൾ വ​ർ​ധി​പ്പി​ക്കാ​ൻ ത​യാ​റാ​കാ​ത്ത സ​ർ​ക്കാ​ർ പാ​വ​ങ്ങ​ളെ പൂ​ർ​ണ​മാ​യും അ​വ​ഗ​ണി​ച്ചു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ, ഫെ​ബ്രു​വ​രി മൂ​ന്നി​ന് എ​ല്ലാ ബൂ​ത്തു​ക​ളി​ലും ക​രി​ങ്കൊ​ടി ഉ​യ​ർ​ത്തി​യും പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചും ജ​ന​ദ്രോ​ഹ ബ​ജ​റ്റി​നെ​തി​രെ ജ​ന​ങ്ങ​ൾ അ​ണി​നി​ര​ക്ക​ണ​മെ​ന്ന് സി​പി​എം അ​ഭ്യ​ർ​ത്ഥി​ച്ചു.

Leader Page

കേന്ദ്ര ബജറ്റ്: കൃഷി വൈവിധ്യവത്കരണവും കേരളത്തിലെ ഭൂനിയമങ്ങളും

ഉ​​​ത്പാ​​​ദ​​​ന​​​ക്ഷ​​​മ​​​ത വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും ഉ​​​യ​​​ർ​​​ന്ന മൂ​​​ല്യ​​​മു​​​ള്ള വി​​​ള​​​ക​​​ളി​​​ലൂ​​​ടെ ക​​​ർ​​​ഷ​​​ക​​​രു​​​ടെ വ​​​രു​​​മാ​​​നം ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​തി​​​നും വ​​​ലി​​​യ മു​​​ൻ​​​ഗ​​​ണ​​​ന​​​യാ​​​ണ് 2026-27 കേ​​​ന്ദ്ര ബ​​​ജ​​​റ്റ് ന​​​ൽ​​​കു​​​ന്ന​​​ത്. തീ​​​ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ തെ​​​ങ്ങ്, ച​​​ന്ദ​​​നം, കൊ​​​ക്കോ, ക​​​ശു​​​വ​​​ണ്ടി എ​​​ന്നി​​​വ​​​യും വ​​​ട​​​ക്കു കി​​​ഴ​​​ക്ക​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ അ​​​ഗ​​​ർ​​​വു​​​ഡും മ​​​ല​​​യോ​​​ര മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ബ​​​ദാം, വാ​​​ൽ​​​ന​​​ട്ട് തു​​​ട​​​ങ്ങി​​​യ​​​വ​​​യും പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ വി​​​പ​​​ണി കേ​​​ന്ദ്രീ​​​കൃ​​​ത​​​മാ​​​യ ഒ​​​രു കൃ​​​ഷി​​​രീ​​​തി​​​യി​​​ലേ​​​ക്കാ​​​ണ് കേ​​​ന്ദ്രം വി​​​ര​​​ൽ​​​ചൂ​​​ണ്ടു​​​ന്ന​​​ത്.

ഈ ​​​മാ​​​റ്റ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് വ​​​ലി​​​യ നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കാ​​​ൻ കേ​​​ര​​​ള​​​ത്തി​​​ന് സാ​​​ധി​​​ക്കു​​​മെ​​​ങ്കി​​​ലും, സം​​​സ്ഥാ​​​ന​​​ത്തെ ഭൂ​​​മി​​​യു​​​ടെ വി​​​ഭ​​​ജ​​​ന​​​വും വി​​​ള വൈ​​​വി​​​ധ്യ​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​നു​​​ള്ള ക​​​ർ​​​ശ​​​ന നി​​​യ​​​മ​​​ങ്ങ​​​ളും നി​​​ല​​​വി​​​ലു​​​ള്ള ഭൂ​​​മി പാ​​​ട്ട നി​​​രോ​​​ധ​​​ന​​​വും ഈ ​​​മേ​​​ഖ​​​ല​​​യു​​​ടെ പു​​​രോ​​​ഗ​​​തി​​​ക്ക് വി​​​ല​​​ങ്ങു​​​ത​​​ടി​​​യാ​​​ണ്. ഈ ​​​നി​​​യ​​​മ​​​പ​​​ര​​​മാ​​​യ പ​​​രി​​​മി​​​തി​​​ക​​​ൾ മ​​​റി​​​ക​​​ട​​​ക്കാ​​​തെ ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ലു​​​ള്ള ഈ ​​​മാ​​​റ്റ​​​ങ്ങ​​​ൾ പൂ​​​ർ​​​ണ​​​മാ​​​യി ഉ​​​ൾ​​​ക്കൊ​​​ള്ളാ​​​ൻ കേ​​​ര​​​ള​​​ത്തി​​​ന് സാ​​​ധി​​​ക്കി​​​ല്ല.

പ്ര​​​തി​​​സ​​​ന്ധി നേ​​​രി​​​ടുന്നു

കേ​​​ര​​​ള​​​ത്തി​​​ന്‍റെ പ്ലാ​​​ന്‍റേ​​​ഷ​​​ൻ സ​​​മ്പ​​​ദ്‌​​​വ്യ​​​വ​​​സ്ഥ സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ഗ്രാ​​​മീ​​​ണ തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ളി​​​ലും ക​​​യ​​​റ്റു​​​മ​​​തി വ​​​രു​​​മാ​​​ന​​​ത്തി​​​ലും അ​​​തീ​​​വ നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​ണ്. തേ​​​യി​​​ല, കാ​​​പ്പി, റ​​​ബ​​​ർ, ഏ​​​ലം തു​​​ട​​​ങ്ങി​​​യ വി​​​ള​​​ക​​​ൾ സം​​​സ്ഥാ​​​ന​​​ത്തെ ആ​​​കെ കൃ​​​ഷി​​​ഭൂ​​​മി​​​യു​​​ടെ 29 ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം വ​​​രും.

പ​​​ത്തു ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം ക​​​ർ​​​ഷ​​​ക​​​രും പ്ലാ​​​ന്‍റേ​​​ഷ​​​ൻ ഉ​​​ട​​​മ​​​ക​​​ളു​​​മു​​​ള്ള ഈ ​​​മേ​​​ഖ​​​ല 2020-21 കാ​​​ല​​​യ​​​ള​​​വി​​​ൽ 13,542 കോ​​​ടി രൂ​​​പ​​​യു​​​ടെ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളാ​​​ണ് ഉ​​​ത്പാ​​​ദി​​​പ്പി​​​ച്ച​​​ത്. ഇ​​​തി​​​ൽ 2717 കോ​​​ടി രൂ​​​പ വി​​​ദേ​​​ശ​​​നാ​​​ണ്യ വ​​​രു​​​മാ​​​ന​​​മാ​​​ണ് എ​​​ന്ന​​​തും ശ്ര​​​ദ്ധേ​​​യ​​​മാ​​​ണ്. ഇ​​​ന്ത്യ​​​യു​​​ടെ പ്ലാ​​​ന്‍റേ​​​ഷ​​​ൻ വി​​​സ്തൃ​​​തി​​​യു​​​ടെ മൂ​​​ന്നി​​​ലൊ​​​ന്നും ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ന്‍റെ മു​​​പ്പ​​​ത് ശ​​​ത​​​മാ​​​ന​​​ത്തോ​​​ള​​​വും കേ​​​ര​​​ള​​​ത്തി​​​ന്‍റെ സം​​​ഭാ​​​വ​​​ന​​​യാ​​​യി​​​ട്ടും ഈ ​​​മേ​​​ഖ​​​ല നി​​​ല​​​വി​​​ൽ ക​​​ടു​​​ത്ത ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ പ്ര​​​തി​​​സ​​​ന്ധി നേ​​​രി​​​ടു​​​ക​​​യാ​​​ണ്.

പ്ലാ​​​ന്‍റേ​​​ഷ​​​ൻ വ​​​രു​​​മാ​​​നം 2012-13ൽ 21,000 ​​​കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്ന​​​ത് 2016-17ൽ 9750 ​​​കോ​​​ടി​​​യാ​​​യി കു​​​ത്ത​​​നെ ഇ​​​ടി​​​യു​​​ക​​​യും പി​​​ന്നീ​​​ട് നേ​​​രി​​​യ തോ​​​തി​​​ൽ മാ​​​ത്രം ഉ​​​യ​​​രു​​​ക​​​യു​​​മാ​​​ണു​​​ണ്ടാ​​​യ​​​ത്. പ്ര​​​ധാ​​​ന വി​​​ള​​​ക​​​ളു​​​ടെ ആ​​​കെ ഉ​​​ത്പാ​​​ദ​​​നം 2010-11ലെ 9.1 ​​​ല​​​ക്ഷം ട​​​ണ്ണി​​​ൽ​​​നി​​​ന്ന് 2023-24ൽ 7.06 ​​​ല​​​ക്ഷം ട​​​ണ്ണാ​​​യി ചു​​​രു​​​ങ്ങി. ഉ​​​ത്പാ​​​ദ​​​ന​​​ച്ചെ​​​ല​​​വി​​​ലെ വ​​​ർ​​​ധ​​​ന​​​വും കു​​​റ​​​ഞ്ഞ ഉ​​​ത്പാ​​​ദ​​​ന​​​ക്ഷ​​​മ​​​ത​​​യും വി​​​പ​​​ണി​​​യി​​​ലെ വി​​​ല​​​യി​​​ടി​​​വും പ്ലാ​​​ന്‍റേ​​​ഷ​​​ൻ മേ​​​ഖ​​​ല​​​യു​​​ടെ ലാ​​​ഭ​​​ക്ഷ​​​മ​​​ത​​​യെ സാ​​​ര​​​മാ​​​യി ബാ​​​ധി​​​ച്ചി​​​രി​​​ക്കു​​​ന്നു.

ബ​​​ജ​​​റ്റ് പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ൾ മാ​​​ത്രം പോരാ!

ബ​​​ജ​​​റ്റ് പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ൾ മാ​​​ത്രം ഈ ​​​മേ​​​ഖ​​​ല​​​യെ ര​​​ക്ഷി​​​ക്കാ​​​ൻ മ​​​തി​​​യാ​​​കാ​​​ത്ത​​​തി​​​ന് പ്ര​​​ധാ​​​ന​​​മാ​​​യും ര​​​ണ്ട് കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ണു​​​ള്ള​​​ത്. അ​​​തി​​​ൽ ആ​​​ദ്യ​​​ത്തേ​​​ത് കേ​​​ര​​​ള​​​ത്തി​​​ലെ ഭൂ​​​വു​​​ട​​​മ​​​സ്ഥ​​​ത​​​യു​​​ടെ സ​​​വി​​​ശേ​​​ഷ​​​മാ​​​യ രീ​​​തി​​​യാ​​​ണ്. സം​​​സ്ഥാ​​​ന​​​ത്തെ 7.3 ദ​​​ശ​​​ല​​​ക്ഷം ഭൂ​​​വു​​​ട​​​മ​​​ക​​​ളി​​​ൽ 97 ശ​​​ത​​​മാ​​​ന​​​വും ഒ​​​രു ഹെ​​​ക്ട​​​റി​​​ൽ താ​​​ഴെ മാ​​​ത്രം ഭൂ​​​മി​​​യു​​​ള്ള ചെ​​​റു​​​കി​​​ട-​​​സീ​​​മാ​​​ന്ത ക​​​ർ​​​ഷ​​​ക​​​രാ​​​ണ്. ശ​​​രാ​​​ശ​​​രി ഭൂ​​​മി​​​യു​​​ടെ അ​​​ള​​​വ് 0.18 ഹെ​​​ക്ട​​​റാ​​​യി ചു​​​രു​​​ങ്ങി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​​​ത്ത​​​രം ചെ​​​റി​​​യ കൃ​​​ഷി​​​യി​​​ട​​​ങ്ങ​​​ളി​​​ൽ ആ​​​ധു​​​നി​​​ക യ​​​ന്ത്ര​​​വ​​​ത്ക​​​ര​​​ണം അ​​​പ്രാ​​​യോ​​​ഗി​​​ക​​​മാ​​​യി മാ​​​റു​​​ന്നു.

ര​​​ണ്ടാ​​​മ​​​ത്തെ പ്ര​​​ധാ​​​ന ത​​​ട​​​സം നി​​​ല​​​വി​​​ലു​​​ള്ള നി​​​യ​​​മ​​​പ​​​ര​​​മാ​​​യ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളാ​​​ണ്. 1963ലെ ​​​കേ​​​ര​​​ള ഭൂ​​​പ​​​രി​​​ഷ്ക​​​ര​​​ണ നി​​​യ​​​മം പ്ലാ​​​ന്‍റേ​​​ഷ​​​നു​​​ക​​​ൾ​​​ക്ക് ഇ​​​ള​​​വ് ന​​​ൽ​​​കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും ഫ​​​ല​​​പ്ര​​​ദ​​​മാ​​​യ കൃ​​​ഷി വൈ​​​വി​​​ധ്യ​​​വ​​​ത്ക​​​ര​​​ണ​​​ത്തെ അ​​​ത് പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്നി​​​ല്ല. പ്ലാ​​​ന്‍റേ​​​ഷ​​​ൻ ഭൂ​​​മി​​​യു​​​ടെ അ​​​ഞ്ച് ശ​​​ത​​​മാ​​​നം മാ​​​ത്രം മ​​​റ്റ് ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി മാ​​​റ്റം വ​​​രു​​​ത്താം എ​​​ന്ന ഭേ​​​ദ​​​ഗ​​​തി​​​ക്ക് വ​​​ലി​​​യ മാ​​​റ്റ​​​ങ്ങ​​​ൾ കൊ​​​ണ്ടു​​​വ​​​രാ​​​ൻ സാ​​​ധി​​​ച്ചി​​​ല്ല. കൂ​​​ടാ​​​തെ, പാ​​​ട്ട​​​ത്തി​​​ന് ഭൂ​​​മി ന​​​ൽ​​​കു​​​ന്ന​​​തി​​​ലു​​​ള്ള വി​​​ല​​​ക്ക് മൂ​​​ലം കേ​​​ര​​​ള​​​ത്തി​​​ലെ പ​​​ച്ച​​​ക്ക​​​റി കൃ​​​ഷി​​​യു​​​ടെ മു​​​പ്പ​​​ത്തി​​​യ​​​ഞ്ച് ശ​​​ത​​​മാ​​​ന​​​ത്തോ​​​ള​​​വും ന​​​ട​​​ക്കു​​​ന്ന​​​ത് രേ​​​ഖ​​​ക​​​ളി​​​ല്ലാ​​​ത്ത അ​​​നൗ​​​ദ്യോ​​​ഗി​​​ക പാ​​​ട്ട വ്യ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ്. ഇ​​​ത്ത​​​ര​​​ത്തി​​​ൽ കൃ​​​ഷി ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്ക് നി​​​യ​​​മ​​​പ​​​ര​​​മാ​​​യ പ​​​രി​​​ര​​​ക്ഷ​​​യോ ബാ​​​ങ്ക് വാ​​​യ്പ, ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് തു​​​ട​​​ങ്ങി​​​യ സ​​​ർ​​​ക്കാ​​​ർ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളോ ല​​​ഭി​​​ക്കു​​​ന്നി​​​ല്ല.

പ്ര​​​ത്യാ​​​ഘാ​​​തം ദൃ​​​ശ്യം

ഈ ​​​പ്ര​​​തി​​​സ​​​ന്ധി​​​യു​​​ടെ പ്ര​​​ത്യാ​​​ഘാ​​​ത​​​ങ്ങ​​​ൾ ഇ​​​ന്ന് സം​​​സ്ഥാ​​​ന​​​ത്ത് ദൃ​​​ശ്യ​​​മാ​​​ണ്. ഏ​​​ക​​​ദേ​​​ശം 1.13 ല​​​ക്ഷം ഹെ​​​ക്ട​​​ർ ഇ​​​ന്ന് ത​​​രി​​​ശാ​​​യി കി​​​ട​​​ക്കു​​​ക​​​യോ ഉ​​​പ​​​യോ​​​ഗി​​​ക്ക​​​പ്പെ​​​ടാ​​​തി​​​രി​​​ക്കു​​​ക​​​യോ ചെ​​​യ്യു​​​ന്നു. കേ​​​ര​​​ള​​​ത്തി​​​ന്‍റെ മൊ​​​ത്തം ആ​​​ഭ്യ​​​ന്ത​​​ര ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ൽ (ജി​​​എ​​​സ്‌​​​വി​​​എ) കൃ​​​ഷി​​​യു​​​ടെ വി​​​ഹി​​​തം 11.92 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് 8.30 ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​റ​​​ഞ്ഞു. പ്ലാ​​​ന്‍റേ​​​ഷ​​​ൻ മേ​​​ഖ​​​ല​​​യി​​​ലെ തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ളി​​​ലും വ​​​ലി​​​യ കു​​​റ​​​വു​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്. 2004ൽ 74,000​​​ത്തോ​​​ളം പേ​​​ർ ജോ​​​ലി ചെ​​​യ്തി​​​രു​​​ന്ന ഈ ​​​മേ​​​ഖ​​​ല​​​യി​​​ൽ 2015 ആ​​​യ​​​പ്പോ​​​ഴേ​​​ക്കും അ​​​ത് 36,000 ആ​​​യി കു​​​റ​​​ഞ്ഞു. ഇ​​​ത് കേ​​​വ​​​ലം അ​​​ക്ക​​​ങ്ങ​​​ള​​​ല്ല, മ​​​റി​​​ച്ച് ന​​​മ്മു​​​ടെ ഗ്രാ​​​മീ​​​ണ സ​​​മ്പ​​​ദ്‌​​​വ്യ​​​വ​​​സ്ഥ​​​യു​​​ടെ​​​യും ഉ​​​പ​​​ജീ​​​വ​​​ന​​​മാ​​​ർ​​​ഗ​​​ങ്ങ​​​ളു​​​ടെ​​​യും ത​​​ക​​​ർ​​​ച്ച​​​യു​​​ടെ സൂ​​​ച​​​ന​​​ക​​​ളാ​​​ണ്.

സം​​​സ്ഥാ​​​ന ബ​​​ജ​​​റ്റി​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ച താ​​​ങ്ങു​​​വി​​​ല വ​​​ർ​​​ധ​​​ന​​​യും സം​​​ഭ​​​ര​​​ണ ബോ​​​ണ​​​സും ടെ​​​ക്നോ​​​ള​​​ജി അ​​​ധി​​​ഷ്ഠി​​​ത കൃ​​​ഷിപ​​​ദ്ധ​​​തി​​​ക​​​ളു​​​മെ​​​ല്ലാം ശ്ലാ​​​ഘ​​​നീ​​​യ​​​മാ​​​ണെ​​​ങ്കി​​​ലും ഭൂ​​​മി കൈ​​​മാ​​​റ്റ​​​ത്തി​​​ലെ​​​യും ഉ​​​പ​​​യോ​​​ഗ​​​ത്തി​​​ലെ​​​യും നി​​​യ​​​മ​​​പ​​​ര​​​മാ​​​യ ത​​​ട​​​സ​​​ങ്ങ​​​ൾ നീ​​​ക്കാ​​​തെ സാ​​​മ്പ​​​ത്തി​​​ക സ​​​ഹാ​​​യ​​​ങ്ങ​​​ൾ മാ​​​ത്രം ഫ​​​ലം കാ​​​ണി​​​ല്ല. കാ​​​ല​​​താ​​​മ​​​സ​​​മി​​​ല്ലാ​​​ത്ത​​​തും സു​​​താ​​​ര്യ​​​വു​​​മാ​​​യ രീ​​​തി​​​യി​​​ൽ ഭൂ​​​മി പാ​​​ട്ട​​​ത്തി​​​ന് ന​​​ൽ​​​കു​​​ന്ന​​​ത് നി​​​യ​​​മ​​​വി​​​ധേ​​​യ​​​മാ​​​ക്ക​​​ണം. ഇ​​​തി​​​നാ​​​യി ഡി​​​ജി​​​റ്റ​​​ൽ ലീ​​​സിം​​​ഗ് ര​​​ജി​​​സ്ട്രി​​​യും വ്യ​​​വ​​​സ്ഥാ​​​പി​​​ത ക​​​രാ​​​റു​​​ക​​​ളും ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത് ത​​​രി​​​ശു​​​ഭൂ​​​മി കൃ​​​ഷി​​​യോ​​​ഗ്യ​​​മാ​​​ക്കാ​​​നും ചെ​​​റു​​​കി​​​ട ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് സ​​​ർ​​​ക്കാ​​​ർ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​ക്കാ​​​നും ഉ​​​പ​​​ക​​​രി​​​ക്കും. അ​​​തു​​​പോ​​​ലെ പ്ലാ​​​ന്‍റേ​​​ഷ​​​ൻ പ​​​ദ​​​വി​​​ക്ക് ഭം​​​ഗം വ​​​രാ​​​തെ​​​ത​​​ന്നെ ലാ​​​ഭ​​​ക​​​ര​​​മാ​​​യ മ​​​റ്റ് അ​​​ന്ത​​​ർ​​​വി​​​ള​​​ക​​​ൾ കൃ​​​ഷി ചെ​​​യ്യാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത് ക​​​ർ​​​ഷ​​​ക​​​രു​​​ടെ വ​​​രു​​​മാ​​​നം വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ സ​​​ഹാ​​​യി​​​ക്കും.

കേ​​​ര​​​ള​​​ത്തി​​​ന് മാ​​​തൃ​​​ക​​​

ഉ​​​യ​​​ർ​​​ന്ന മൂ​​​ല്യ​​​മു​​​ള്ള വി​​​ള​​​ക​​​ൾ​​​ക്ക് കേ​​​ന്ദ്ര ബ​​​ജ​​​റ്റ് ന​​​ൽ​​​കു​​​ന്ന ഊ​​​ന്ന​​​ൽ കേ​​​ര​​​ള​​​ത്തി​​​ന് ഒ​​​രു മാ​​​തൃ​​​ക​​​യാ​​​ണ്. ഇ​​​തി​​​ന്‍റെ അ​​​ടു​​​ത്ത പ​​​ടി​​​യാ​​​യി, ഉ​​​യ​​​ർ​​​ന്ന മൂ​​​ല്യ​​​മു​​​ള്ള വി​​​ള​​​ക​​​ളി​​​ലേ​​​ക്കും തോ​​​ട്ട​​​വി​​​ള​​​ക​​​ളി​​​ലേ​​​ക്കും കൃ​​​ഷി വൈ​​​വി​​​ധ്യ​​​വ​​​ത്ക​​​ര​​​ണം സാ​​​ധ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നും ഭൂ​​​മി പാ​​​ട്ട​​​ത്തി​​​ന് ന​​​ൽ​​​കു​​​ന്ന​​​ത് നി​​​യ​​​മ​​​വി​​​ധേ​​​യ​​​മാ​​​ക്കു​​​ന്ന​​​തി​​​നും കേ​​​ര​​​ള ഭൂ​​​പ​​​രി​​​ഷ്‌​​​ക​​​ര​​​ണ നി​​​യ​​​മ​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​മാ​​​യ ഭേ​​​ദ​​​ഗ​​​തി​​​ക​​​ൾ സം​​​സ്ഥാ​​​നം വ​​​രു​​​ത്തേ​​​ണ്ട​​​തു​​​ണ്ട്.

കാ​​​ർ​​​ഷി​​​ക മേ​​​ഖ​​​ല​​​യു​​​ടെ സാ​​​മ്പ​​​ത്തി​​​ക ഭ​​​ദ്ര​​​ത ഉ​​​റ​​​പ്പാ​​​ക്കാ​​​നും അ​​​ത് സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ സാ​​​മ്പ​​​ത്തി​​​ക ചാ​​​ല​​​ക​​​ശ​​​ക്തി​​​യും പ​​​രി​​​സ്ഥി​​​തി​​​ക്ക് മു​​​ത​​​ൽ​​​ക്കൂ​​​ട്ടും ആ​​​കാ​​​നും ഇ​​​ത് അ​​​ത്യാ​​​വ​​​ശ്യ​​​മാ​​​ണ്.

ഭൂ​​​മി പാ​​​ട്ട​​​ത്തി​​​ന് ന​​​ൽ​​​കു​​​ന്ന​​​തി​​​നെ ഒ​​​രു ഫ്യൂ​​​ഡ​​​ൽ സ​​​മ്പ്ര​​​ദാ​​​യ​​​മാ​​​യി കാ​​​ണു​​​ന്ന​​​തി​​​ന് പ​​​ക​​​രം ഒ​​​രു സാ​​​മ്പ​​​ത്തി​​​ക അ​​​നി​​​വാ​​​ര്യ​​​ത​​​യാ​​​യി കാ​​​ണ​​​ണം. ബ​​​ജ​​​റ്റി​​​ലെ പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ൾ വെ​​​റുംവാ​​​ക്കു​​​ക​​​ളാ​​​യി മാ​​​റു​​​മോ അ​​​തോ യാ​​​ഥാ​​​ർ​​​ഥ​​​ത്തി​​​ൽ വ​​​ള​​​ർ​​​ച്ച​​​യു​​​ണ്ടാ​​​ക്കു​​​മോ എ​​​ന്ന​​​ത്, സ്വ​​​ന്തം നി​​​യ​​​മ​​​ങ്ങ​​​ളാ​​​ൽ ബ​​​ന്ധി​​​ക്ക​​​പ്പെ​​​ട്ടു കി​​​ട​​​ക്കു​​​ന്ന കേ​​​ര​​​ള​​​ത്തി​​​ന്‍റെ സ​​​മ്പ​​​ദ്‌​​​വ്യ​​​വ​​​സ്ഥ ഈ ​​​മാ​​​റ്റ​​​ങ്ങ​​​ളെ എ​​​ങ്ങ​​​നെ സ്വീ​​​ക​​​രി​​​ക്കു​​​ന്നു എ​​​ന്ന​​​തി​​​നെ ആ​​​ശ്ര​​​യി​​​ച്ചി​​​രി​​​ക്കും.

(കൊ​​​ച്ചി​​​യി​​​ലെ സെ​​​ന്‍റ​​​ർ ഫോ​​​ർ പ​​​ബ്ലി​​​ക് പോ​​​ളി​​​സി റി​​​സ​​​ർ​​​ച്ചി​​​ലെ റി​​​സ​​​ർ​​​ച്ച് അ​​​സോ​​​സി​​​യേ​​​റ്റു​​​മാ​​​രാ​​​ണ് ഇ​​​രു​​​വ​​​രും)

National

ബ​ജ​റ്റ് തൊ​ഴി​ലാ​ളി​ക​ളെ നി​രാ​ശ​പ്പെ​ടു​ത്തി; വി​മ​ർ​ശ​ന​വു​മാ​യി ബി​എം​എ​സ്

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ബ​ജ​റ്റി​നെ വി​മ​ർ​ശി​ച്ച് ബി​എം​എ​സ്. തൊ​ഴി​ലാ​ളി​ക​ളെ നി​രാ​ശ​പ്പെ​ടു​ത്തി​യ ബ​ജ​റ്റാ​ണി​തെ​ന്നും തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കു​ന്ന​തി​ൽ ബ​ജ​റ്റ് പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നും ബിഎം​എ​സ് ഇ​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.

പ്ര​ഖ്യാ​പി​ച്ച പ​ല പ​ദ്ധ​തി​ക​ളും തൊ​ഴി​ലു​ക​ൾ സൃ​ഷ്ടി​ക്കു​ന്നു​ണ്ടാ​കാം. പ​ക്ഷേ മ​തി​യാ​യ വേ​ത​ന​വും സു​ര​ക്ഷി​ത​ത്വ​വു​മി​ല്ലാ​തെ ജോ​ലി സ​മ​ഗ്ര വി​ക​സ​നം കൊ​ണ്ടു​വ​രി​ല്ല. പ്ര​ധാ​ന തൊ​ഴി​ൽ വി​ഷ​യ​ങ്ങ​ളി​ൽ ക​ടു​ത്ത അ​തൃ​പ്തി​യു​ണ്ടെ​ന്നും ബിഎം​എ​സ് വ്യ​ക്ത​മാ​ക്കി. അ​ങ്ക​ണ​വാ​ടി, ആ​ശാ വ​ർ​ക്ക​ർ​മാ​രു​ടെ വേ​ത​നം വ​ർ​ധി​പ്പി​ക്കാ​ത്ത​ത് നി​രാ​ശാ​ജ​ന​ക​മാ​ണ്.

സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ളോ​ടു​ള്ള ഗു​രു​ത​ര​മാ​യ അ​വ​ഗ​ണ​ന​യാ​ണ് ഇ​ത്. 50 വ​ർ​ഷ​മാ​യി തു​ട​രു​ന്ന ക്ഷേ​മ പ​ദ്ധ​തി​യെ ക്ഷേ​മ​പ​ദ്ധ​തി​യെ​ന്ന് വി​ളി​ക്കാ​നാ​കി​ല്ലെ​ന്നും ബി​എം​എ​സ് കു​റ്റ​പ്പെ​ടു​ത്തി. തു​ച്ഛ​മാ​യ പെ​ൻ​ഷ​നി​ൽ ജീ​വി​ക്കു​ന്ന വി​ര​മി​ച്ച തൊ​ഴി​ലാ​ളി​ക​ളോ​ടു​ള്ള അ​വ​ഗ​ണ​ന അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.

Kerala

കേ​ന്ദ്ര ധ​ന​മ​ന്ത്രി കേ​ര​ള​ത്തെ മ​റ​ന്നു; രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര ബ​ജ​റ്റി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. രാ​ജ്യ​ത്തി​ന്‍റെ ഭൂ​പ​ട​ത്തി​ൽ കേ​ര​ളം ഉ​ണ്ടെ​ന്ന് ത​ന്നെ കേ​ന്ദ്ര ധ​ന​മ​ന്ത്രി മ​റ​ന്നു. ബ​ജ​റ്റി​ൽ കേ​ര​ള​ത്തി​ന് യാ​തൊ​രു പ​രി​ഗ​ണ​ന​യും കി​ട്ടി​യി​ല്ല. കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള കേ​ന്ദ്ര മ​ന്ത്രി​മാ​ർ മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

സം​സ്ഥാ​നം ദീ​ർ​ഘ​കാ​ല​മാ​യി ആ​വ​ശ്യ​പ്പെ​ടു​ന്ന എ​യിം​സ്, റെ​യി​ൽ​വേ വി​ക​സ​ന​ത്തി​നാ​യു​ള്ള ഏ​ഴ് അ​തി​വേ​ഗ ഇ​ട​നാ​ഴി​ക​ൾ, വി​ഴി​ഞ്ഞം തു​റ​മു​ഖ വി​ക​സ​ന​ത്തി​നാ​യു​ള്ള പ്ര​ത്യേ​ക പാ​ക്കേ​ജ് എ​ന്നി​വ​യെ​ല്ലാം ത​ഴ​യ​പ്പെ​ട്ടു. ഫി​നാ​ൻ​സ് ക​മ്മീ​ഷ​ൻ വി​ഹി​തം ഉ​യ​ർ​ത്ത​ണ​മെ​ന്ന ആ​വ​ശ്യം നി​രാ​ക​രി​ച്ചു.

41 ശ​ത​മാ​നം വി​ഹി​ത​മെ​ന്ന നി​ല​വി​ലെ സ്ഥി​തി തു​ട​രാ​ൻ തീ​രു​മാ​നി​ച്ച​ത് ഫെ​ഡ​റ​ൽ ത​ത്വ​ങ്ങ​ളെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന ന​ട​പ​ടി​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. ഈ ​ബ​ജ​റ്റ് കോ​ർ​പ​റേ​റ്റു​ക​ളെ കൊ​ഴു​പ്പി​ക്കാ​നും സാ​ധാ​ര​ണ​ക്കാ​രെ കൂ​ടു​ത​ൽ ദാ​രി​ദ്ര്യ​ത്തി​ലേ​ക്ക് ത​ള്ളി വി​ടു​ന്ന​തി​നു​മു​ള്ള ന​യ​രേ​ഖ​യാ​ണ്.

കേ​ന്ദ്ര വി​ഹി​ത​മാ​യ ഡി​വി​സി​ബി​ൾ പൂ​ളി​ൽ നി​ന്നും കേ​ര​ള​ത്തി​ന് അ​ർ​ഹ​മാ​യ​ത് ന​ൽ​കു​ന്നി​ല്ലെ​ന്നു മാ​ത്ര​മ​ല്ല റ​വ​ന്യൂ ഡെ​ഫി​സി​റ്റ് ഗ്രാ​ന്‍റു​ക​ൾ തു​ട​രേ​ണ്ട​തി​ല്ലെ​ന്ന തീ​രു​മാ​നം വ​ഴി സം​സ്ഥാ​ന​ത്തി​ന്‍റെ സാ​മ്പ​ത്തി​ക അ​ടി​ത്ത​റ ത​ക​ർ​ക്കാ​നാ​ണ് കേ​ന്ദ്രം ശ്ര​മി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ന്‍റെ ധാ​തു​സ​മ്പ​ത്ത് കൈ​ക്ക​ലാ​ക്കാ​നു​ള്ള കേ​ന്ദ്ര​ത്തി​ന്‍റെ നീ​ക്കം അ​ത്യ​ന്തം അ​പ​ക​ട​ക​ര​മാ​ണ്.

എ​ന്നാ​ൽ കേ​ന്ദ്ര ബ​ജ​റ്റി​ലെ പ്ര​ഖ്യാ​പ​നം സ്വ​കാ​ര്യ കു​ത്ത​ക​ക​ൾ​ക്ക് ഖ​ന​ന​ത്തി​ന് വ​ഴി​യൊ​രു​ക്കു​ന്ന ന​യ​മാ​ണ്. പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ർ​ശ​ന വ്യ​വ​സ്ഥ​ക​ൾ പോ​ലും റ​ദ്ദാ​ക്കി​ക്കൊ​ണ്ട് പാ​രി​സ്ഥി​തി​കാ​നു​മ​തി ന​ൽ​കു​ന്ന​ത് വേ​ഗ​ത്തി​ലാ​ക്കി സ്വ​കാ​ര്യ മേ​ഖ​ല​യെ സ​ഹാ​യി​ക്കാ​നാ​ണ് കേ​ന്ദ്ര നീ​ക്കം.

വി​ഴി​ഞ്ഞം, ച​വ​റ, കൊ​ച്ചി എ​ന്നി​വ​യെ ബ​ന്ധി​പ്പി​ച്ച് പൊ​തു​മേ​ഖ​ല​യി​ൽ ഒ​രു ധാ​തു ഇ​ട​നാ​ഴി സ്ഥാ​പി​ക്കു​മെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. സം​സ്ഥാ​ന​ത്തി​ന്‍റെ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ​ക്ക് ക​ട​ക​വി​രു​ദ്ധ​മാ​യി സ്വ​കാ​ര്യ കു​ത്ത​ക​ൾ​ക്ക് ധാ​തു​സ​മ്പ​ത്ത് വി​ട്ടു​കൊ​ടു​ക്കു​ന്ന കേ​ന്ദ്ര നീ​ക്കം അ​പ​ക​ട​ക​ര​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Kerala

കേ​ര​ള​ത്തോ​ട് അ​വ​ഗ​ണ​ന മാ​ത്രം; യു​ദ്ധ​പ്ര​ഖ്യാ​പ​ന​മാ​ണ് കേ​ന്ദ്രം ന​ട​ത്തി​യ​ത്: എം.​വി. ഗോ​വി​ന്ദ​ന്‍

തി​രു​വ​ന​ന്ത​പു​രം: മൂ​ന്നാം മോ​ദി സ​ർ​ക്കാ​രി​ന്‍റെ മൂ​ന്നാം ബ​ജ​റ്റി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. ബ​ജ​റ്റി​ല്‍ കേ​ര​ള​ത്തോ​ട് അ​വ​ഗ​ണ​ന മാ​ത്ര​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നും കേ​ര​ള​ത്തോ​ട് കേ​ന്ദ്രം യു​ദ്ധ​പ്ര​ഖ്യാ​പ​ന​മാ​ണ് ന​ട​ത്തി​യ​തെ​ന്നും ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു.

ബ​ജ​റ്റി​ലെ അ​വ​ഗ​ണ​ന​യ്ക്കെ​തി​രെ വ​ലി​യ പ്ര​തി​ഷേ​ധം ഉ​യ​രു​മെ​ന്നും കേ​ന്ദ്ര അ​വ​ഗ​ണ​ന ജാ​ഥ​യി​ലൂ​ടെ ജ​ന​ങ്ങ​ളോ​ട് വി​ശ​ദീ​ക​രി​ക്കു​മെ​ന്നും ഗോ​വി​ന്ദ​ന്‍ വ്യ​ക്ത​മാ​ക്കി.​ കേ​ര​ളം ഒ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ല്ല എ​ന്ന പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ വാ​ദം പ​ച്ച​ക്ക​ള​ള​മാ​ണെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

എ​യിം​സ് ഉ​ള്‍​പ്പെ​ടെ 29 ആ​വ​ശ്യ​ങ്ങ​ള്‍ കേ​ര​ളം കേ​ന്ദ്ര​ത്തി​ന് മു​ന്നി​ല്‍​വ​ച്ചി​രു​ന്നു. അ​തി​വേ​ഗ റെ​യി​ല്‍ പ​ദ്ധ​തി ഇ​ല്ലാ​ത്ത​തി​ല്‍ ഇ. ​ശ്രീ​ധ​ര​ന്‍ ത​ന്നെ നി​രാ​ശ പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ശ്രീ​ധ​ര​ന്‍ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​ക്ക് കേ​ന്ദ്ര അ​നു​മ​തി ഇ​ല്ലെ​ന്ന് നേ​ര​ത്തെ അ​റി​യാ​മാ​യി​രു​ന്നു.

ആ​ര്‍​ആ​ര്‍​ടി​എ​സ് പ​ദ്ധ​തി​യു​മാ​യി സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ടു​പോ​കും. അ​തി​നും കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കാ​ന്‍ സാ​ധ്യ​ത​യി​ല്ല. ഇ​ട​തു​പ​ക്ഷ ബ​ദ​ലി​നെ ഉ​പ​രോ​ധം തീ​ര്‍​ത്ത് ത​ക​ര്‍​ക്കാ​നാ​ണ് മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ ശ്ര​മ​മെ​ന്നും ന​വ​കേ​ര​ള​മെ​ന്ന ല​ക്ഷ്യ​വു​മാ​യി സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ടു​പോ​കു​മെ​ന്നും ഗോ​വി​ന്ദ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

National

ആണവോർജം അനിവാര്യം, നിയമം പൊളിച്ചെഴുതും; സ്വകാര്യ കമ്പനികൾക്ക് അവസരം

ന്യൂഡൽഹി: രാജ്യത്തിന്‍റെ മുന്നോട്ടുള്ള ഊർജ ആവശ്യം പരിഹരിക്കാൻ ആണവോർജ പദ്ധതികൾ വികസിപ്പിക്കേണ്ടത് അനിവാര്യമാണെന്നു ഇന്നു നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ ചൂണ്ടിക്കാട്ടുന്നു.
2047 ആകുമ്പോഴേക്കും കുറഞ്ഞത് 100 ജിഗാവാട്ട് ആണവോർജം ഉത്പാദിപ്പിക്കേണ്ടത് രാജ്യത്തിന് ആവശ്യമാണ്. ഈ ലക്ഷ്യം നേടിയെടുക്കാൻ സ്വകാര്യമേഖലയുടെ പങ്കാളിത്തവും ആവശ്യമാണ്. ഇതിനായി ആണവോർജ നിയമത്തിലും ആണവ നാശനഷ്ടങ്ങൾക്കുള്ള സിവിൽ ബാധ്യതാ നിയമത്തിലും ഭേദഗതികൾ വരുത്തും.
ഡിഎഇ, നീതി ആയോഗ്, എംഇഎ, എംഒപി, നിയമം, നീതി മന്ത്രാലയം എന്നിവ സംയുക്തമായാണ് 2025ലെ പുതിയ ആണവോർജ ബിൽ കരട് തയാറാക്കിയിരിക്കുന്നത്. 1962ലെ ആണവോർജ നിയമവും 2010ലെ സിവിൽ ലയബിലിറ്റി ഫോർ ന്യൂക്ലിയർ ഡാമേജ് ആക്ടും ഒറ്റ നിയമത്തിലേക്കു കൊണ്ടുവരികയാണ്. കരട് ബിൽ മന്ത്രിസഭ പിന്നീട് പരിഗണിക്കും.
മോഡുലാർ റിയാക്ടറുകളുടെ (എസ്എംആർ) ഗവേഷണത്തിനും വികസനത്തിനുമായി 20,000 കോടി രൂപയുടെ പദ്ധതിയാണ് പ്രഖ്യാപിക്കുന്നത്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കുറഞ്ഞത് അഞ്ച് എസ്എംആറുകളെങ്കിലും 2033 ഓടെ പ്രവർത്തനക്ഷമമാക്കണമെന്ന പ്രതീക്ഷയിലാണിത്.

National

ജൽജീവൻ മിഷൻ 2028 വരെ നീട്ടി

ന്യൂഡൽഹി: ഇന്ത്യയുടെ ഗ്രാമഗ്രാമാന്തരങ്ങളിൽ കുടിവെള്ളമെത്തിക്കാൻ 2019ൽ തുടക്കമിട്ട ജൽജീവൻ മിഷൻ പദ്ധതി 2028 വരെ നീട്ടുന്നതായി കേന്ദ്രബജറ്റിൽ പ്രഖ്യാപനം. 15 കോടി കുടുംബങ്ങൾ‌ക്ക് പദ്ധതിവഴി പൈപ്പ് കണക്‌ഷനുകൾ ലഭ്യമാക്കിയിട്ടുണ്ട്.

ഇത് ഏകദേശം 80 ശതമാനം ആളുകൾക്കു പ്രയോജനപ്പെടുന്നുണ്ട്. ഇതു നൂറു ശതമാനം ആളുകൾക്കും ലഭ്യമാക്കുക എന്ന നേട്ടം കൈവരിക്കാനാണ് പദ്ധതിയുടെ കാലാവധി 2028 വരെ നീട്ടുന്നതെന്നു ധനമന്ത്രി ബജറ്റിൽ വ്യക്തമാക്കി.

ജലവിതരണത്തിന്‍റെ അടിസ്ഥാന സൗകര്യങ്ങളുടെ ഗുണനിലവാരം, പരിപാലനം, പ്രവർത്തനം എന്നിവയും മിഷൻ ശ്രദ്ധിക്കും. മുടക്കമില്ലാതെ ശുദ്ധജലവിതരണം നടക്കുന്നതിനു സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുമായി ധാരണാപത്രങ്ങൾ ഒപ്പുവയ്ക്കുമെന്നും ബജറ്റിൽ പറയുന്നു.

National

ഉ​യ​ർ​ന്ന മൂ​ല​ധ​ന​ച്ചെ​ല​വും ഉ​യ​ർ​ന്ന വ​ള​ർ​ച്ച​യും'; ബ​ജ​റ്റി​നെ പ്ര​ശം​സി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ അ​വ​ത​രി​പ്പി​ച്ച 2026-ലെ ​കേ​ന്ദ്ര ബ​ജ​റ്റി​നെ പ്ര​ശം​സി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഈ ​ബ​ജ​റ്റ് ഉ​യ​ർ​ന്ന മൂ​ല​ധ​ന​ച്ചെ​ല​വും ഉ​യ​ർ​ന്ന വ​ള​ർ​ച്ച​യും ത​മ്മി​ലു​ള്ള കൃ​ത്യ​മാ​യ സ​ന്തു​ലി​താ​വ​സ്ഥ ഉ​റ​പ്പാ​ക്കു​ന്ന​താ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ലോ​ക​രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​ന്ത്യ​യു​ടെ ക​രു​ത്തു​റ്റ സ്ഥാ​നം ഈ ​ബ​ജ​റ്റ് ഒ​രി​ക്ക​ൽ കൂ​ടി അ​ടി​വ​ര​യി​ടു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ബജറ്റ് വലിയ അവസരങ്ങളാണ് തുറക്കുന്നത്. സ്വപ്നങ്ങളെ യാഥാർഥ്യമാക്കാനുള്ള ബജറ്റാണ് നിർമല സീതാരാമൻ അവതരിപ്പിച്ചത്. ഭാരതത്തിന്‍റെ ഭാവിക്കായുള്ള ബജറ്റാണ് ഇതെന്നും 2047 ല്‍ വികസിതഭാരതം എന്ന സ്വപ്നം യാഥാർഥ്യമാക്കുമെന്നും മോദി പ്രതികരിച്ചു.

ബജറ്റ് പുതിയ ഊർജവും ഗതിയും നല്‍കുമെന്നും ഭാരതത്തിലെ പ്രഗല്ഭരായ യുവാക്കൾക്ക് വലിയ അവസരങ്ങൾ തുറക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പുതിയ പദ്ധതികൾക്ക് വലിയ തോതില്‍ ചെലവിടുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

 

 

 

Kerala

കേരളത്തോട് കടുത്ത അവഗണന; ധ​ന​മ​ന്ത്രി​ക്ക് പോ​ലും ബോ​റ​ടി​ച്ച ബ​ജ​റ്റ്: ഷാ​ഫി പ​റ​മ്പി​ൽ എം​പി

ന്യൂ​ഡ​ൽ​ഹി: ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ അ​വ​ത​രി​പ്പി​ച്ച കേ​ന്ദ്ര ബ​ജ​റ്റി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി ഷാ​ഫി പ​റ​മ്പി​ൽ എം​പി. ധ​ന​മ​ന്ത്രി​ക്ക് പോ​ലും ബോ​റ​ടി​ച്ച ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ച്ച​തെ​ന്ന് ഷാ​ഫി വി​മ​ര്‍​ശി​ച്ചു. ന​ല്ല മു​ദ്രാ​വാ​ക്യ​ങ്ങ​ൾ പോ​ലും സാ​മ്പ​ത്തി​ക ഉ​ത്തേ​ജ​ന​ത്തി​ന് ഇ​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

"കേ​ര​ള​ത്തോ​ട് ക​ടു​ത്ത അ​വ​ഗ​ണ​ന​യാ​ണ് കാ​ട്ടി​യി​രി​ക്കു​ന്ന​ത്. ആ​മ​യു​ടെ വേ​ഗ​ത്തി​ൽ മാ​ത്രം മ​തി കേ​ര​ള​ത്തി​ന്‍റെ വി​ക​സ​നം എ​ന്ന​താ​ണ് കേ​ന്ദ്ര രീ​തി. എ​യിം​സും അ​തി​വേ​ഗ റെ​യി​ലും അ​ട​ക്ക​മു​ള്ള പ​ദ്ധ​തി​ക​ൾ ഒ​ന്നും കേ​ര​ള​ത്തി​ന് അ​നു​വ​ദി​ച്ചി​ല്ല.'-​ഷാ​ഫി വി​മ​ർ​ശി​ച്ചു.

ബ​ജ​റ്റി​നെ വി​മ​ർ​ശി​ച്ച് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വ​വും രം​ഗ​ത്തെ​ത്തി. കേ​ന്ദ്ര ബ​ജ​റ്റി​ല്‍ കേ​ര​ള​ത്തെ അ​വ​ഗ​ണി​ച്ചെ​ന്നാ​ണ് ബി​നോ​യ് വി​ശ്വം പ്ര​തി​ക​രി​ച്ച​ത്.

പൊ​ള്ള​യാ​യ വാ​ഗ്ദാ​ന​ങ്ങ​ളാ​ണ് ബ​ജ​റ്റി​ലു​ള്ള​ത്. യു​വ​ശ​ക്തി ബ​ജ​റ്റ് എ​ന്നാ​ണ് വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. എ​ന്നാ​ൽ തൊ​ഴി​ൽ ഇ​ല്ലാ​യ്മ പ​രി​ഹ​രി​ക്കാ​ൻ പ​ദ്ധ​തി​ക​ൾ ഇ​ല്ല. അം​ബാ​നി, അ​ദാ​നി കോ​ർ​പ​റേ​റ്റ് ബ​ജ​റ്റാ​ണ് കേ​ന്ദ്രം അ​വ​ത​രി​പ്പി​ച്ച​ത്.

കേ​ര​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളെ അ​വ​ഗ​ണി​ച്ചു. പാ​ലം ക​ട​ക്കു​മ്പോ​ൾ നാ​രാ​യ​ണ പി​ന്നെ കൂ​രാ​യ​ണ എ​ന്ന രീ​തി​യി​ലാ​ണ് ബി​ജെ​പി സ​ർ​ക്കാ​ർ പെ​രു​മാ​റു​ന്ന​തെ​ന്നും കു​ത്ത​ക​ളു​ടെ കൊ​ള്ള​ക്ക് കു​ട​പി​ടി​ക്കു​ന്ന ബ​ജ​റ്റാ​ണെ​ന്നും ബി​നോ​യ് വി​ശ്വം കു​റ്റ​പ്പെ​ടു​ത്തി.

National

സ​ർ​ഗാ​ത്മ​ക​ത​യെ പ​രി​പോ​ഷി​പ്പി​ക്കാ​ൻ ഓ​റ​ഞ്ച് ഇ​ക്കോ​ണ​മി

ന്യൂ​ഡ​ൽ​ഹി: ക​ല, ഡി​സൈ​ൻ, സാ​ങ്കേ​തി​ക​വി​ദ്യ എ​ന്നി​വ കോ​ർ​ത്തി​ണ​ക്കി​യു​ള്ള 'ഓ​റ​ഞ്ച് ഇ​ക്കോ​ണ​മി'​ക്കു ക​രു​ത്തു​പ​ക​രാ​ൻ വ​ൻ പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു ധ​ന​മ​ന്ത്രി. അ​നി​മേ​ഷ​ൻ, ഗെ​യി​മിം​ഗ് മേ​ഖ​ല​ക​ളി​ൽ ല​ക്ഷ​ക്ക​ണ​ക്കി​നു തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഇ​ന്ത്യ​യി​ലെ അ​നി​മേ​ഷ​ൻ, വി​ഷ്വ​ൽ ഇ​ഫ​ക്ട്സ്, ഗെ​യി​മിം​ഗ്, കോ​മി​ക്സ് (എ​വി​ജി​സി) മേ​ഖ​ല​യ്ക്ക് 2030-ഓ​ടെ 20 ല​ക്ഷം പ്രഫ​ഷ​ണ​ലു​ക​ളെ ആ​വ​ശ്യ​മാ​യി വ​രും. ഇ​തു മു​ന്നി​ൽ​ക്ക​ണ്ട് രാ​ജ്യ​ത്തെ 15,000 സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ലും 500 കോ​ളേ​ജു​ക​ളി​ലും ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​ർ ലാ​ബു​ക​ൾ' സ്ഥാ​പി​ക്കും. മും​ബൈ​യി​ലെ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ക്രി​യേ​റ്റീ​വ് ടെ​ക്നോ​ള​ജീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​കും ഇ​തു ന​ട​പ്പി​ലാ​ക്കു​ക.

പ്ര​മു​ഖ വ്യ​വ​സാ​യ-​ലോ​ജി​സ്റ്റി​ക് ഇ​ട​നാ​ഴി​ക​ൾ​ക്കു സ​മീ​പം അ​ഞ്ച് യൂ​ണി​വേ​ഴ്സി​റ്റി ടൗ​ൺ​ഷി​പ്പു​ക​ൾ വി​ക​സി​പ്പി​ക്കും. കോ​ളജു​ക​ൾ, ഗ​വേ​ഷ​ണ സ്ഥാ​പ​ന​ങ്ങ​ൾ, നൈ​പു​ണ്യ വി​ക​സ​ന കേ​ന്ദ്ര​ങ്ങ​ൾ, താ​മ​സ​ സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​യ​ട​ങ്ങു​ന്ന ആ​ധു​നി​ക അ​ക്കാ​ദ​മി​ക് മേ​ഖ​ല​ക​ളാ​യി​രി​ക്കും ഇ​വ.

 

National

ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും മാ​ന​സി​കാ​രോ​ഗ്യ​ത്തി​നും കൈ​ത്താ​ങ്ങ്; ബ​ജ​റ്റി​ൽ വ​ൻ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ

ന്യൂ​ഡ​ൽ​ഹി: ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി ര​ണ്ട് പു​തി​യ പ​ദ്ധ​തി​ക​ളും മാ​ന​സി​കാ​രോ​ഗ്യ മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​നാ​യി പു​തി​യ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടും പ്ര​ഖ്യാ​പി​ച്ച് ധ​ന​മ​ന്ത്രി. 'ദി​വ്യാം​ഗ്ജ​ൻ കൗ​ശ​ൽ യോ​ജ​ന', 'ദി​വ്യാം​ഗ് സ​ഹാ​റ യോ​ജ​ന' എ​ന്നി​വ​യി​ലൂ​ടെ അ​ന്ത​സു​ള്ള ജീ​വി​ത​വും ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളും ഉ​റ​പ്പാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.

'ദി​വ്യാം​ഗ്ജ​ൻ കൗ​ശ​ൽ യോ​ജ​ന'​യി​ലൂ​ടെ ഐ​ടി , അ​നി​മേ​ഷ​ൻ-​ഗെ​യി​മിം​ഗ്, ഹോ​സ്പി​റ്റാ​ലി​റ്റി എ​ന്നീ മേ​ഖ​ല​ക​ളി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് അ​വ​രു​ടെ അ​ഭി​രു​ചി​ക്ക​നു​സ​രി​ച്ചു​ള്ള പ്ര​ത്യേ​ക തൊ​ഴി​ൽ പ​രി​ശീ​ല​നം ന​ൽ​കും. ഓ​രോ വി​ഭാ​ഗ​ത്തി​നും അ​നു​യോ​ജ്യ​മാ​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ഇ​തി​ലൂ​ടെ ഉ​റ​പ്പാ​ക്കും.

ദി​വ്യാം​ഗ് സ​ഹാ​റ യോ​ജ​ന​യി​ലൂ​ടെ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ആ​ധു​നി​ക കൃ​ത്രി​മ അ​വ​യ​വ​ങ്ങ​ളും സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ളും ല​ഭ്യ​മാ​ക്കും. ഇ​തി​നാ​യി കൃ​ത്രി​മ അ​വ​യ​വ നി​ർ​മ്മാ​ണ കോ​ർ​പ്പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ
എ​ന്ന പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ത്തെ ആ​ധു​നി​ക​വ​ത്ക​രി​ക്കു​ക​യും ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ കൃ​ത്രി​മ അ​വ​യ​വ നി​ർ​മാ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യും ചെ​യ്യും

ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കും ആ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ നേ​രി​ട്ട് ക​ണ്ടും പ​രീ​ക്ഷി​ച്ചും വാ​ങ്ങാ​ൻ സാ​ധി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ആ​ധു​നി​ക റീ​ട്ടെ​യി​ൽ സെ​ന്‍റ​റു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​നി​ടെ ധ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി

ഉ​ത്ത​രേ​ന്ത്യ​യി​ൽ മാ​ന​സി​കാ​രോ​ഗ്യ​ത്തി​നാ​യി ബം​ഗ​ളൂ​രു​വി​ലെ നിം​ഹാ​ൻ​സി​ന് സ​മാ​ന​മാ​യ പു​തി​യ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് സ്ഥാ​പി​ക്കും. റാ​ഞ്ചി​യി​ലെ​യും തേ​സ്പൂ​രി​ലെ​യും മാ​ന​സി​കാ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളെ റീ​ജി​യ​ണ​ൽ അ​പെ​ക്സ് സെ​ന്‍റ​റു​ക​ളാ​യി ഉ​യ​ർ​ത്തും.

അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ പാ​വ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്കു​ണ്ടാ​കു​ന്ന സാ​മ്പ​ത്തി​ക ഭാ​രം കു​റ​യ്ക്കു​ന്ന​തി​നാ​യി ജി​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലെ എ​മ​ർ​ജ​ൻ​സി, ട്രോ​മ കെ​യ​ർ സൗ​ക​ര്യ​ങ്ങ​ൾ 50 ശ​ത​മാ​നം വ​ർ​ദ്ധി​പ്പി​ക്കു​മെ​ന്നും ധ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു.

National

രോഗികൾക്കു സാന്ത്വനവുമായി ബജറ്റിന്‍റെ നിർ‌മല സ്പർശം

ന്യൂഡൽഹി: 2026ലെ കേന്ദ്ര ബജറ്റിൽ കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ ഏറ്റവും വലിയ കരുതൽ നൽകിയത് രോഗികൾക്ക്. രാജ്യത്തെ ആരോഗ്യമേഖലയിൽ വലിയ മാറ്റങ്ങൾ ലക്ഷ്യമാക്കിക്കൊണ്ടുള്ള പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നടത്തിയത്. കാൻസർ, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്കുള്ള ചികിത്സാച്ചെലവ് ഗണ്യമായി കുറയ്ക്കാനുള്ള ഇടപെടൽ ബജറ്റിലുണ്ട്. സാധാരണക്കാർക്ക് താങ്ങാനാവുന്ന രീതിയിലേക്കു ചികിത്സാച്ചെലവ് എത്തിക്കാനുള്ള ശ്രമം ഇതിൽ കാണാം. വലിയ ചെലവ് വരുന്ന കാൻസർ രോഗത്തിന്‍റെ ചികിത്സയ്ക്കാണ് ഗണ്യമായ സഹായം കിട്ടുന്നത്.

17 കാൻസർ മരുന്നുകളുടെ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി വൻ ഇളവ് പ്രഖ്യാപിച്ചു. അതോടൊപ്പം അപൂർവമായ ഏഴു രോഗങ്ങളെക്കൂടി ഡ്യൂട്ടി ഇളവുകളുടെ പരിധിയിൽ കൊണ്ടുവന്നു. പ്രത്യേക ചികിത്സ ആവശ്യമുള്ളവർക്ക് ഇതു സഹായകമാകും. അടുത്ത മൂന്നു വർഷത്തിനുള്ളിൽ എല്ലാ ജില്ലാ ആശുപത്രികളിലും ഡേ കെയർ കാൻസർ സ്ഥാപിക്കുമെന്നു ബജറ്റ് പ്രഖ്യാപനം. 2025-26ൽ 200 സെന്‍ററുകളാണ് സ്ഥാപിക്കുന്നത്.

കാൻസർ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മൂന്നു പ്രധാന ജീവൻരക്ഷാ മരുന്നുകളെ കസ്റ്റംസ് ഡ്യൂട്ടിയിൽനിന്നു പൂർണമായി ഒഴിവാക്കിയിട്ടിട്ടുണ്ട്. മരുന്നുകളുടെ ഇറക്കുമതിച്ചെലവ് കുറയുന്നതോടെ വിപണിയിൽ ഇവ കുറഞ്ഞ നിരക്കിൽ ലഭ്യമാകുമെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. പ്രമേഹരോഗികളുടെ എണ്ണം ഇന്ത്യയിൽ കുതിച്ചുയരുന്ന സാഹചര്യത്തിൽ, ഇൻസുലിൻ ഉൾപ്പെടെയുള്ള അവശ്യ മരുന്നുകളുടെ വില നിയന്ത്രിക്കാനും അവ പ്രധാനമന്ത്രി ജൻ ഔഷധി കേന്ദ്രങ്ങൾ വഴി ലഭ്യമാക്കാനും പദ്ധതിയുണ്ട്.

കാൻസർ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി രാജ്യത്തുടനീളം കൂടുതൽ നൂതന കാൻസർ ചികിത്സാ കേന്ദ്രങ്ങൾ ആരംഭിക്കും. ഗ്രാമീണ മേഖലയിലുള്ളവർക്കു ചികിത്സയ്ക്കായി ദൂരസ്ഥലങ്ങളിൽ പോകാതെതന്നെ ചികിത്സ ഉറപ്പാക്കാൻ സാഹായിക്കും. ഇതുകൂടാതെ, പ്രതിരോധ മരുന്നു കുത്തിവയ്പുകൾക്കും സ്ക്രീനിംഗിനുംമായി  തുക ബജറ്റിൽ നീക്കിവച്ചിട്ടുണ്ട്.

National

ഓൺലൈൻ ഗിഗ് തൊഴിലാളികൾക്ക് തിരിച്ചറിയൽ കാർഡ്, രജിസ്ട്രേഷൻ

ന്യൂഡൽഹി: ഇന്ന് കേന്ദ്രധനമന്ത്രി അവതരിപ്പിച്ച ബജറ്റിൽ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ഗിഗ് തൊഴിലാളികൾക്കു ബജറ്റിൽ പരിഗണന. ഗിഗ് തൊഴിലാളികൾ നവയുഗ സേവന സമ്പദ്‌വ്യവസ്ഥയ്ക്കു വലിയ ചലനം നൽകുന്നവരാണെന്നു ബജറ്റിൽ പറയുന്നു. ഒാൺലൈൻ പ്ലാറ്റ്ഫോം മേഖലയുമായി ബന്ധപ്പെട്ട തൊഴിലാളികൾക്കു തിരിച്ചറിയൽ കാർഡുകളും ഇ-ശ്രാം പോർട്ടലിൽ രജിസ്ട്രേഷനും ക്രമീകരിക്കും. പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പ്രകാരം അവർക്കു ആരോഗ്യ സംരക്ഷണം നൽകും. ഒരു കോടി ഗിഗ്-വർക്കർമാരെ സഹായിക്കുമെന്നു പ്രതീക്ഷിക്കുന്നു.

ആർട്ടിഫിഷൽ ഇന്‍റലിജൻസ് കേന്ദ്രം

2023ൽ കൃഷി, ആരോഗ്യം, സുസ്ഥിര നഗരങ്ങൾ എന്നിവയ്ക്കായി മൂന്ന് ആർട്ടിഫിഷൽ ഇന്‍റലിജൻസ് മികവിന്‍റെ കേന്ദ്രങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ 500 കോടി രൂപ അടങ്കലിൽ വിദ്യാഭ്യാസത്തിനായുള്ള ഒരു ആർട്ടിഫിഷൽ ഇന്‍റലിജൻസ് കേന്ദ്രം സ്ഥാപിക്കുമെന്നു ബജറ്റിൽ പ്രഖ്യാപനം.

 

Kerala

ബ​ജ​റ്റ് നി​രാ​ശാ​ജ​ന​കം; കേ​ര​ള​ത്തോ​ട് ക​ടു​ത്ത അ​വ​ഗ​ണ​ന: മ​ന്ത്രി പി. ​രാ​ജീ​വ്

തി​രു​വ​ന​ന്ത​പു​രം: മൂ​ന്നാം മോ​ദി സ​ർ​ക്കാ​രി​ന്‍റെ മൂ​ന്നാം ബ​ജ​റ്റ് നി​രാ​ശാ​ജ​ന​ക​മാ​ണെ​ന്ന് വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ്. കേ​ര​ള​ത്തോ​ട് ക​ടു​ത്ത അ​വ​ഗ​ണ​ന​യാ​ണ് കാ​ണി​ച്ചി​രി​ക്കു​ന്ന​തെ​ന്നും രാ​ജീ​വ് കു​റ്റ​പ്പെ​ടു​ത്തി.

"കേ​ര​ള​ത്തി​ന് അ​തി​വേ​ഗ റെ​യി​ൽ ഇ​ട​നാ​ഴി അ​ട​ക്ക​മു​ള്ള​ത് ത​ന്നി​ല്ല. ഏ​ഴ് റെ​യി​ൽ ഇ​ട​നാ​ഴി​ക​ൾ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും കേ​ര​ള​ത്തെ പ​രി​ഗ​ണി​ച്ചി​ല്ല. ക​ടു​ത്ത അ​വ​ഗ​ണ​ന​യാ​ണ് ഇ​ത്. സം​സ്ഥാ​നം അ​തി​വേ​ഗ റെ​യി​ൽ പ​ദ്ധ​തി കൊ​ണ്ടു​വ​രു​ന്ന​തി​ന് കേ​ന്ദ്ര അ​നു​മ​തി​ക്ക് സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും അ​ത് അ​നു​വ​ദി​ച്ചി​ല്ല. ഇ​പ്പോ​ൾ കേ​ന്ദ്ര പ​ദ്ധ​തി പോ​ലും ത​രു​ന്നി​ല്ല.'-​രാ​ജീ​വ് വി​മ​ർ​ശി​ച്ചു.

"എ​യിം​സ് ല​ഭി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചെ​ങ്കി​ലും അ​തും ല​ഭി​ച്ചി​ല്ല. കി​നാ​ലൂ​രി​ൽ എ​യിം​സി​നാ​യി ഭൂ​മി ക​ണ്ടെ​ത്തി ന​ൽ​കി​യെ​ങ്കി​ലും അ​തും പ​രി​ഗ​ണി​ച്ചി​ല്ല. നി​കു​തി വി​ഹി​ത​ത്തി​ൽ കേ​ര​ള​ത്തി​ന് അ​ർ​ഹ​മാ​യ​ത് ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​തും നി​ഷേ​ധി​ച്ചു.'-​രാ​ജീ​വ് പ​റ​ഞ്ഞു.

"ധാ​തു ഇ​ട​നാ​ഴി പ്ര​ഖ്യാ​പി​ച്ച​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നാ​ണ് തോ​ന്നു​ന്ന​ത്. ന​മ്മു​ടെ ധാ​തു​ക്ക​ൾ കൊ​ണ്ടു​പോ​കാ​നാ​ണൊ എ​ന്ന് സം​ശ​യ​മു​ണ്ട്.'-​രാ​ജീ​വ് പ​റ​ഞ്ഞു.

National

ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ ഓ​ഹ​രി വി​പ​ണി​യി​ൽ വ​ൻ ഇ​ടി​വ്

ന്യൂ​ഡ​ൽ​ഹി: ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ന്‍റെ ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​തി​ന് പി​ന്നാ​ലെ ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി​യി​ൽ ക​ന​ത്ത ഇ​ടി​വ്. വ്യാ​പാ​ര​ത്തി​ന്‍റെ ഒ​രു ഘ​ട്ട​ത്തി​ൽ സെ​ൻ​സെ​ക്സ് 1,100 പോ​യി​ന്റി​ല​ധി​കം താ​ഴേ​ക്ക് പോ​യി. ബ​ജ​റ്റി​ലെ നി​കു​തി നി​ർ​ദ്ദേ​ശ​ങ്ങ​ളും വി​പ​ണി​യി​ലെ ഉ​യ​ർ​ന്ന പ്ര​തീ​ക്ഷ​ക​ൾ​ക്ക് ആ​നു​പാ​തി​ക​മാ​യ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ഇ​ല്ലാ​ത്ത​തു​മാ​ണ് നി​ക്ഷേ​പ​ക​രെ നി​രാ​ശ​പ്പെ​ടു​ത്തി​യ​ത്.

ആ​ദാ​യ നി​കു​തി സ്ലാ​ബു​ക​ളി​ൽ വ​ലി​യ ഇ​ള​വു​ക​ൾ പ്ര​തീ​ക്ഷി​ച്ചി​രു​ന്ന ശ​മ്പ​ള​ക്കാ​ർ​ക്കും വി​പ​ണി​ക്കും മാ​റ്റ​മി​ല്ലാ​ത്ത സാ​ഹ​ച​ര്യം തി​രി​ച്ച​ടി​യാ​യി. എ​സ്.​ബി.​ഐ , എ​ൻ.​ടി.​പി.​സി , ബി ​ഇ എ​ൽ തു​ട​ങ്ങി​യ പൊ​തു​മേ​ഖ​ലാ ഓ​ഹ​രി​ക​ളും ടാ​റ്റ സ്റ്റീ​ൽ, ടൈ​റ്റ​ൻ തു​ട​ങ്ങി​യ​വ​യും വ​ലി​യ ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി.

 

 

National

ഒറ്റനോട്ടത്തിൽ കേരളത്തിനു നിരാശ; ആശ്വാസം ടൂറിസം, ധാതു പദ്ധതികൾ

ന്യൂഡൽഹി: വൻപ്രതീക്ഷകളുമായി കാത്തിരുന്ന കേരളത്തിനു കേന്ദ്രബജറ്റിൽ കാര്യമായ പരിഗണനയില്ല. അപൂർവധാതു ഖനന ഇടനാഴി പദ്ധതിയിൽ ഉൾപ്പെട്ടതാണ് ആകെ ആശ്വാസം. ഇത് കേരളത്തിനു മാത്രമായുള്ള പദ്ധതിയല്ല. പല സംസ്ഥാനങ്ങൾ ഉൾപ്പെട്ട പദ്ധതിയിൽ കേരളത്തെയും ഉൾപ്പെടുത്തിയെന്നു മാത്രം. മാത്രമല്ല, കേരളം ആവശ്യപ്പെട്ടിരുന്ന രീതിയിലുള്ള ധാതുഖനന പദ്ധതയല്ല കേന്ദ്രം വിഭാവനം ചെയ്തിരിക്കുന്നതെന്നാണ് സൂചന.

സംസ്ഥാനത്തിനുള്ളിൽ കേന്ദ്രീകരിച്ചു നിൽക്കുന്ന ഒരു പദ്ധതിയാണ് കേരളം മുന്നോട്ടുവച്ചിരുന്നത്. എന്നാൽ, പല സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയുള്ള ഇടനാഴി കേരളത്തിന് എത്രത്തോളം പ്രയോജനം ചെയ്യുമെന്നു വ്യക്തമല്ല.

ഏഴ് അതിവേഗ റെയിൽ പ്രഖ്യാപിച്ചിട്ടും കേരളം അതിൽ വന്നില്ല. ഏറെക്കാലമായ ആവശ്യമായ എംയിംസും ഇത്തവണയും കിട്ടിയില്ല. കേന്ദ്രമന്ത്രി സുരേഷ് ഗോപി അടക്കം എംയിംസ് കേരളത്തിൽ വരുമെന്നു പലവട്ടം പ്രഖ്യാപിച്ചിരുന്നു. കിട്ടുന്ന എയിംസ് എവിടെ സ്ഥാപിക്കണമെന്നതു സംബന്ധിച്ചും കുറെക്കാലമായി ചൂടേറിയ ചർച്ചയുണ്ട്. എല്ലാ ബജറ്റ് കാലത്തും ചർച്ചയായിട്ടും കേരളം പരിഗണിക്കപ്പെട്ടില്ല. മൂന്ന് ആയുർവേദ ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ടുകൾ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ഇതിൽ ഒന്നു കേരളത്തിനു ലഭിക്കുമോയെന്നതിൽ വ്യക്തതയില്ല.
കേന്ദ്രബജറ്റിൽ കേരളത്തിന് ആശ്വാസമായത് പ്രധാനമായും ഏതാനും ടൂറിസം പദ്ധതികളാണ്. തീരദേശ ടൂറിസം പദ്ധതിയിൽ കേരളം ഉൾപ്പെട്ടിട്ടുണ്ട്. കടലാമകളുടെ പ്രജനനം നടക്കുന്ന മേഖലകൾക്കു പ്രത്യേക പരിഗണന ലഭിക്കും. കടലാമ നിരീക്ഷണ പദ്ധതിയിലാണ് കേരളം ഉൾപ്പെട്ടത്.

ടൂറിസ്റ്റ് ഗൈഡുകൾക്ക് പ്രത്യേകം പരിശീലനം നൽകുന്ന പദ്ധതിയും കേരളത്തിനു ഗുണം ചെയ്തേക്കാം. ട്രക്കിംഗ് പ്രോത്സാഹനം, ആയുർവേദ പദ്ധതികൾ, ചന്ദനം, കൊക്കോ തുടങ്ങിയ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികളും കേരളത്തിനു ഗുണം ചെയ്തേക്കും. നാളികേര-കശുവണ്ടി പദ്ധതികളും കേരളത്തിനു പ്രയോജനം ചെയ്യുന്നവയാണ്. ഐടി മേഖലയ്ക്കായി പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതികളും കേരളത്തിലെ ഐടി മേഖലയ്ക്ക് ഉണർവ് പകരും. 

National

വി​ദേ​ശ സ്വ​ത്ത് വെ​ളി​പ്പെ​ടു​ത്താ​ൻ ആ​റു​മാ​സം സ​മ​യം; നി​കു​തി നി​യ​മ​ങ്ങ​ളി​ൽ ഇ​ള​വു​മാ​യി ധ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: വി​ദേ​ശ​ത്തു​ള്ള ആ​സ്തി​ക​ൾ വെ​ളി​പ്പെ​ടു​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ങ്ങ​ളി​ൽ നി​ർ​ണ്ണാ​യ​ക ഇ​ള​വ് പ്ര​ഖ്യാ​പി​ച്ചു. വി​ദേ​ശ സ്വ​ത്തു​ക​ൾ വെ​ളി​പ്പെ​ടു​ത്താ​ൻ ആ​റു​മാ​സം വ​രെ സ​മ​യം അ​നു​വ​ദി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ അ​റി​യി​ച്ചു. നി​കു​തി ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ സു​താ​ര്യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​നീ​ക്കം.

വി​ദേ​ശ​ത്തു​ള്ള സ​മ്പാ​ദ്യ​മോ സ്വ​ത്തോ വെ​ളി​പ്പെ​ടു​ത്തു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ​വ​ർ​ക്ക് അ​ത് നി​യ​മ​പ​ര​മാ​യി അ​റി​യി​ക്കാ​ൻ ആ​റു​മാ​സ​ത്തെ സാ​വ​കാ​ശം ല​ഭി​ക്കും. ചെ​റി​യ നി​കു​തി വെ​ട്ടി​പ്പു​ക​ൾ​ക്ക് ക​ഠി​ന​മാ​യ ശി​ക്ഷ​ക​ൾ​ക്ക് പ​ക​രം പി​ഴ മാ​ത്രം ഈ​ടാ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ഈ ​പ്ര​ഖ്യാ​പ​ന​വും വ​ന്നി​രി​ക്കു​ന്ന​ത്.

നി​കു​തി​ദാ​യ​ക​ർ നേ​രി​ടു​ന്ന സാ​ങ്കേ​തി​ക ബു​ദ്ധി​മു​ട്ടു​ക​ൾ ഒ​ഴി​വാ​ക്കി നി​കു​തി നി​യ​മ​ങ്ങ​ൾ ല​ളി​ത​മാ​ക്കു​ക എ​ന്ന​താ​ണ് ഇ​തി​ലൂ​ടെ സ​ർ​ക്കാ​ർ ല​ക്ഷ്യം വെ​ക്കു​ന്ന​ത്.

 

 

Sports

'ഖേ​ലോ ഇ​ന്ത്യ മി​ഷ​ൻ'; കാ​യി​ക മേ​ഖ​ല​യു​ടെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യം

ന്യൂഡ​ൽ​ഹി: കേ​ന്ദ്ര ബ​ജ​റ്റി​ൽ കാ​യി​ക മേ​ഖ​ല​യ്ക്കും വ​മ്പ​ൻ പ്ര​ഖ്യാ​പ​ന​ങ്ങ​ളാ​ണു​ള്ള​ത്. ഇ​ന്ത്യ​യെ ലോ​ക​ത്തി​ലെ കാ​യി​ക ശ​ക്തി​യാ​ക്കി മാ​റ്റു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ‘ഖേ​ലോ ഇ​ന്ത്യ മി​ഷ​ൻ’ കൂ​ടു​ത​ൽ ക​രു​ത്തോ​ടെ ആ​രം​ഭി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു.

2036-ലെ ​ഒ​ളി​മ്പി​ക്സ് ഇ​ന്ത്യ​യി​ൽ ന​ട​ത്തു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ഗ്രാ​സ്റൂ​ട്ട് ത​ലം മു​ത​ൽ ആ​രം​ഭി​ക്കു​ക. കാ​യി​ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ നി​ർ​മാ​ണം, സ്‌​പോ​ർ​ട്‌​സ് സ​യ​ൻ​സ്, ഗ​വേ​ഷ​ണം എ​ന്നി​വ​യി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്ക​പ്പെ​ടും. കാ​യി​ക മ​ന്ത്രാ​ല​യ​ത്തി​നു​ള്ള വി​ഹി​തം ഏ​ക​ദേ​ശം 3,794 കോ​ടി രൂ​പ​യാ​യി ഉ​യ​ർ​ത്തി. ഇ​തി​ൽ 1,000 കോ​ടി രൂ​പ ഖേ​ലോ ഇ​ന്ത്യ പ​ദ്ധ​തി​ക്ക് മാ​ത്ര​മാ​യി നീ​ക്കി​വ​ച്ചു.

സാം​സ്കാ​രി​ക രം​ഗ​ത്തി​ന് വേ​ണ്ടി​യും പ്ര​ഖ്യാ​പ​ന​ങ്ങ​ളു​ണ്ട്. സാം​സ്കാ​രി​ക ടൂ​റി​സം പ്രാ​ത്സാ​ഹി​പ്പി​ക്കും. സാ​ര​നാ​ഥ്, ഹ​സ്തി​നാ​പു​രം ഉ​ൾ​പ്പെ​ടെ ഇ​ന്ത്യ​യി​ലെ 15 പു​രാ​വ​സ്തു/​പൈ​തൃ​ക കേ​ന്ദ്ര​ങ്ങ​ളെ ലോ​കോ​ത്ത​ര വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളാ​യി വി​ക​സി​പ്പി​ക്കും. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സാ​ര​നാ​ഥ്, ഹ​സ്തി​നാ​പു​രം എ​ന്നി​വ​യെ ‘വൈ​ബ്ര​ന്‍റ് ക​ൾ​ച്ച​റ​ൽ ഡെ​സ്റ്റി​നേ​ഷ​നു​ക​ൾ’ ആ​ക്കി മാ​റ്റും. ഇ​ത് പ്രാ​ദേ​ശി​ക ടൂ​റി​സ​ത്തി​ന് വ​ൻ കു​തി​പ്പ് ന​ൽ​കും.

മൂ​ന്നി​ട​ങ്ങ​ളി​ൽ അ​ന്താ​രാ​ഷ്ട്ര ട്ര​ക്കി​ങ് കേ​ന്ദ്ര​ങ്ങ​ള്‍ തു​ട​ങ്ങും. ഹി​മാ​ച​ൽ പ്ര​ദേ​ശി​ലും ഉ​ത്ത​രാ​ഖ​ണ്ഡി​ലും ജ​മ്മു​കാ​ഷ്മീ​രി​ലും ആ​ണ് അ​ന്താ​രാ​ഷ്ര ട്ര​ക്കിം​ഗ് കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​ത്.

National

ക​ര്‍​ഷ​ക​ര്‍​ക്കാ​യി ഭാ​ര​ത് വി​സ്താ​ർ സ്ഥാ​പി​ക്കും; നാ​ളി​കേ​ര പ്രോ​ത്സാ​ഹ​ന​ത്തി​ന് പ്ര​ത്യേ​ക പ​ദ്ധ​തി

ന്യൂ​ഡ​ൽ​ഹി: കാ​ർ​ഷി​ക രം​ഗ​ത്തി​നും വ​മ്പൻ പ്ര​ഖ്യാ​പ​ന​ങ്ങ​ളാ​ണ് കേ​ന്ദ്ര ബ​ജ​റ്റി​ലു​ള്ള​ത്. ക​ര്‍​ഷ​ക​ര്‍​ക്കാ​യി ഭാ​ര​ത് വി​സ്താ​ർ സ്ഥാ​പി​ക്കും. ലിം​ഗ്വ​ൽ അ​ഗ്രി​ക​ൾ​ച്ച​റ​ൽ പോ​ർ​ട്ട​ൽ ലി​ങ്ക്ഡ് സ്റ്റാ​ക്ക്. കർ​ഷ​ക​ർ​ക്ക് ഉ​ൽ​പാ​ദ​നം വ​ർ​ദ്ധി​പ്പി​ക്കാ​ന​ട​ക്കം സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു.

നാ​ളി​കേ​ര കൃ​ഷി​ക്ക് വേ​ണ്ടി​യും പ്ര​ത്യേ​ക പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചു. കോ​ക്ക​ന​ട്ട് പ്രോ​മോ​ഷ​ൻ സ്കീം ​ആ​ണ് വ​രു​ന്ന​ത്. ഇ​തി​ലൂ​ടെ ഒ​രു കോ​ടി​യോ​ളം ക​ര്‍​ഷ​ക​ര്‍​ക്ക് ഗു​ണ​മു​ണ്ടാ​കും. പ്ര​ധാ​ന ഉ​ത്പാ​ദ​നം ന​ട​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ ഉ​ത്പാ​ദ​ന​മി​ല്ലാ​ത്ത തെ​ങ്ങു​ക​ൾ മാ​റ്റി പു​തി​യ​ത് ന​ടാ​ൻ പ്രോ​ത്സാ​ഹ​നം ന​ൽ​കും.

ഇ​ന്ത്യ​ൻ ക​ശു​വ​ണ്ടി​യും തേ​ങ്ങ​യും ആ​ഗോ​ള നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്താ​ൻ സ​ഹാ​യം. ച​ന്ദ​ന​മ​ര​ങ്ങ​ളു​ടെ കൃ​ഷി​ക്കും സം​സ്ക്ക​ര​ണ​ത്തി​നു​മാ​യി സം​സ്ഥാ​ന​ങ്ങ​ളു​മാ​യി കൈ​കോ​ര്‍​ക്കും.

National

വ​നി​ത​ക​ൾ​ക്കാ​യി 'ഷീ ​മാ​ർ​ട്ട്'; എ​ല്ലാ ജി​ല്ല​ക​ളി​ലും വ​നി​താ ഹോ​സ്റ്റ​ലു​ക​ൾ

ന്യൂ​ഡ​ൽ​ഹി: ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ വ​നി​ത​ക​ളെ സം​രം​ഭ​ക​രാ​ക്കി മാ​റ്റു​ന്ന​തി​നാ​യി വി​പ്ല​വ​ക​ര​മാ​യ പ്ര​ഖ്യാ​പ​ന​ങ്ങ​ളു​മാ​യി ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ. വ​നി​താ സം​രം​ഭ​ക​ർ​ക്കാ​യി ഷീ ​മാ​ർ​ട്ട്' പ​ദ്ധ​തി​യും ജോ​ലി ചെ​യ്യു​ന്ന സ്ത്രീ​ക​ൾ​ക്കാ​യി എ​ല്ലാ ജി​ല്ല​ക​ളി​ലും ഹോ​സ്റ്റ​ലു​ക​ളും ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ചു.

ഗ്രാ​മ​ങ്ങ​ളി​ലെ വ​നി​താ സം​രം​ഭ​ക​ർ നി​ർ​മ്മി​ക്കു​ന്ന ഉ​ത്പ​ന്ന​ങ്ങ​ൾ വി​പ​ണ​നം ചെ​യ്യു​ന്ന​തി​നാ​യി ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ പ്ര​ത്യേ​ക വി​പ​ണ​ന ശൃം​ഖ​ല​യാ​ണ് 'ഷീ ​മാ​ർ​ട്ട്'. ഇ​ത് വ​നി​ത​ക​ളെ സം​രം​ഭ ഉ​ട​മ​ക​ളാ​ക്കി മാ​റ്റാ​ൻ സ​ഹാ​യി​ക്കും.‌

വ​നി​താ സ്റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്കും സ്വ​യം​സ​ഹാ​യ സം​ഘ​ങ്ങ​ൾ​ക്കും സാ​ങ്കേ​തി​ക വി​ദ്യ​യും ആ​ധു​നി​ക യ​ന്ത്ര​ങ്ങ​ളും ല​ഭ്യ​മാ​ക്കാ​ൻ പ്ര​ത്യേ​ക ധ​ന​സ​ഹാ​യം ന​ൽ​കും.

ജോ​ലി ചെ​യ്യു​ന്ന സ്ത്രീ​ക​ൾ​ക്കും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി എ​ത്തു​ന്ന​വ​ർ​ക്കും സു​ര​ക്ഷി​ത​മാ​യ താ​മ​സ​സൗ​ക​ര്യം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി രാ​ജ്യ​ത്തെ എ​ല്ലാ ജി​ല്ല​ക​ളി​ലും വ​നി​താ ഹോ​സ്റ്റ​ലു​ക​ൾ സ്ഥാ​പി​ക്കും.

ഗ്രാ​മ​ങ്ങ​ളി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ സ്ത്രീ​ക​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ദേ​ശീ​യ-​അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ൽ വി​പ​ണി ക​ണ്ടെ​ത്താ​ൻ ഷീ ​മാ​ർ​ട്ട് സ​ഹാ​യി​ക്കും. ഇ​ത് ഗ്രാ​മീ​ണ ഇ​ന്ത്യ​യു​ടെ സാ​മ്പ​ത്തി​ക അ​ടി​ത്ത​റ ശ​ക്ത​മാ​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

National

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ വരുന്നു

ന്യൂഡൽഹി: കേന്ദ്രബജറ്റിൽ ആയുർവേദത്തിന് ഊന്നൽ നൽകി പദ്ധതികൾ. മൂന്നു പുതിയ ആയുർവേദ എയിംസ് സ്ഥാപിക്കുമെന്നു ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു.


ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ എന്ന പേരിലാണ് ഇവ സ്ഥാപിക്കുന്നത്. വെറ്ററിനറി, പാരാ വെറ്ററിനറി കോളജുകളും കൂടുതൽ സ്ഥാപിക്കും.

*നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഡിസൈൻ സ്ഥാപിക്കും.
*ട്രെക്കിംഗ് പ്രോത്സാഹിപ്പിക്കാൻ പദ്ധതി
*ഹെറിറ്റേജ് ടൂറിസം പദ്ധതികൾക്കു പ്രോത്സാഹനം
*എസ്എംഇ വികസനത്തിന് 10,000 കോടി
*എല്ലാ ജില്ലയിലും ഒരു ഗേൾഡ് ഹോസ്റ്റൽ
*രണ്ട് പുതിയ ദേശീയ ജലപാതകൾ
*10 മേഖലകളിൽ നൈപുണ്യ വികസന പദ്ധതികൾ
* വനിതകളുടെ പദ്ധതികൾക്ക് ധനസഹായം എന്നിവയും ധനമന്ത്രി പ്രഖ്യാപിച്ചു.

National

മെ​ഡി​ക്ക​ൽ ടൂ​റി​സ​ത്തി​നാ​യി പ​ദ്ധ​തി; ആ​യു​ര്‍​വേ​ദ​ത്തി​ന് കൈ​നി​റ​യെ പ​ദ്ധ​തി​ക​ള്‍

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ബ​ജ​റ്റി​ൽ ആ​രോ​ഗ്യ രം​ഗ​ത്തി​നും വ​മ്പൻ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ. മെ​ഡി​ക്ക​ൽ ടൂ​റി​സ​ത്തി​നാ​യി സ്വ​കാ​ര്യ​മേ​ഖ​ല​യു​മാ​യി സ​ഹ​ക​രി​ച്ച് പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചു.

അ​ഞ്ച് മേ​ഖ​ല മെ​ഡി​ക്ക​ൽ ഹ​ബു​ക​ൾ വ​രും. ഹ​ബു​ക​ളി​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ളു​ടെ​യും കേ​ന്ദ്ര​മാ​കു​മെ​ന്നും കേ​ന്ദ്ര ധ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു.

ആ​യു​ർ​വേ​ദ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു. മ​രു​ന്ന് ചെ​ടി​ക​ൾ വ​ള​ർ​ത്തു​ന്ന​വ​ർ​ക്കും സം​സ്ക്ക​രി​ക്കു​ന്ന​വ​ർ​ക്കും സ​ഹാ​യ​പ​ദ്ധ​തി.

മൂ​ന്ന് പു​തി​യ അ​ഖി​ലേ​ന്ത്യ ആ​യു​ര്‍​വേ​ദ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് സ്ഥാ​പി​ക്കും. ആ​യു​ഷ് ഫാ​ർ​മ​സി​ക​ളു​ടെ നി​ല​വാ​രം ഉ​യ​ർ​ത്തും. ഗ​വേ​ഷ​ണ​ത്തി​നും പ​രി​ശോ​ധ​ന​ക​ൾ​ക്കും കൂ​ടു​ത​ൽ പ്രഫ​ഷ​ണ​ലു​ക​ളെ നി​യോ​ഗി​ക്കും.

National

ച​ര​ക്ക് നീ​ക്ക​ത്തി​ന് പു​തി​യ ഇ​ട​നാ​ഴി; വാ​രാ​ണ​സി​യേ​യും പാ​റ്റ്ന​യെ​യും ബ​ന്ധി​പ്പി​ച്ച് ഉ​ള്‍​നാ​ട​ൻ ജ​ല​പാ​ത

ന്യൂഡ​ൽ​ഹി: മൂ​ന്നാം മോ​ദി സ​ർ​ക്കാ​രി​ന്‍റെ മൂ​ന്നാം ബ​ജ​റ്റ് അ​വ​ത​ര​ണം തു​ട​രു​ന്പോ​ൾ ച​ര​ക്ക് നീ​ക്ക​ത്തി​ല​ട​ക്കം വ​മ്പ​ൻ പ്ര​ഖ്യാ​പ​ന​ങ്ങ​ളാ​ണ് വ​രു​ന്ന​ത്. ച​ര​ക്ക് നീ​ക്ക​ത്തി​ന് പു​തി​യ ഇ​ട​നാ​ഴി പ്ര​ഖ്യാ​പി​ച്ചു. ഗ​ഗ​നി​യേ​യും സൂ​റ​ത്തി​നെ​യും ബ​ന്ധി​പ്പി​ച്ച് ഇ​ട​നാ​ഴി വ​രും.

വാ​രാ​ണ​സി​യേ​യും പാ​റ്റ്ന​യെ​യും ബ​ന്ധി​പ്പി​ച്ച് ഉ​ള്‍​നാ​ട​ൻ ജ​ല​പാ​ത വ​രും. അ​ഞ്ചു​വ​ര്‍​ഷ​ത്തി​ന​കം 12 പു​തി​യ ജ​ല​പാ​ത​ക​ള്‍ വ​രു​മെ​ന്നും ധ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു. ഏ​ഴ് അ​തി​വേ​ഗ റെ​യി​ൽ ഇ​ട​നാ​ഴി​ക​ളും പ്ര​ഖ്യാ​പി​ച്ചു.

പു​തു​താ​യി പ്ര​ഖ്യാ​പി​ച്ച ഏ​ഴ് അ​തി​വേ​ഗ റെ​യി​ൽ ഇ​ട​നാ​ഴി​ക​ള്‍

മും​ബൈ - പൂ​ന
പൂ​ന - ഹൈ​ദ​രാ​ബാ​ദ്
ഹൈ​ദ​രാ​ബാ​ദ് - ബം​ഗ​ളൂ​രു
ഹൈ​ദ​രാ​ബാ​ദ് - ചെ​ന്നൈ
ചെ​ന്നൈ - ബം​ഗ​ളൂ​രു
ഡ​ൽ​ഹി- വാ​രാ​ണ​സി
വാ​രാ​ണ​സി - സി​ലി​ഗു​രി

National

അതിവേഗ റെയിൽ പദ്ധതിയിൽ കേരളം ഇല്ല, കർണാടക, തമിഴ്നാട് ഇടം നേടി

ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ ഹൈ സ്പീഡ് റെയിൽ പദ്ധതികൾ പ്രഖ്യാപിച്ചപ്പോൾ കേരളത്തിന് ഇല്ല. അതേസമയം, തമിഴ്നാടിനും ആന്ധ്രയ്ക്കും കർണാടകയ്ക്കും പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചാണ് ഏഴു ഹൈസ്പീഡ് റെയിൽ പദ്ധതികൾ പ്രഖ്യാപിച്ചത്.

പു​തു​താ​യി പ്ര​ഖ്യാ​പി​ച്ച ഏ​ഴ് അ​തി​വേ​ഗ റെ​യി​ൽ ഇ​ട​നാ​ഴി​ക​ള്‍

മും​ബൈ - പൂ​ന
പൂ​ന - ഹൈ​ദ​രാ​ബാ​ദ്
ഹൈ​ദ​രാ​ബാ​ദ് - ബം​ഗ​ളൂ​രു
ഹൈ​ദ​രാ​ബാ​ദ് - ചെ​ന്നൈ
ചെ​ന്നൈ - ബം​ഗ​ളൂ​രു
ഡ​ൽ​ഹി- വാ​രാ​ണ​സി
വാ​രാ​ണ​സി - സി​ലി​ഗു​രി

കൂടുതൽ പ്രഖ്യാപനങ്ങൾ:

*വിനോദസഞ്ചാര മേഖലയ്ക്കായി സീ പ്ലെയിൻ,
*സീ പ്ലെയിൻ പദ്ധതിക്ക് ഇൻസെന്‍റീവ്.
*പതിനായിരം ടൂറിസ്റ്റ് ഗൈഡുമാർക്ക് IIM പരിശീലനം
12 ആഴ്ച ഹൈബ്രിഡ് പരിശീലനം നടപ്പാക്കും

*കണ്ടയ്നർ നിർമാണ മേഖലയ്ക്ക് 10,000 കോടി
*ഖാദി, ഹാൻഡ്‌ലൂം മേഖലയ്ക്ക് പദ്ധതി
*ബയോഫാർമ മേഖലയ്ക്ക് 10,000 കോടി
*രണ്ടാം നിര, മൂന്നാം നിര നഗരവികസനത്തിന് 5000 കോടി
*ബയോഫാർമ ഉത്പാദനമേഖലയാക്കും
*മരുന്നുകൾ കുറഞ്ഞവിലയിൽ ലഭ്യമാക്കും
*അടിസ്ഥാന സൗകര്യവികസനത്തിന് 12.2 ലക്ഷം കോടി

National

രാ​ജ്യ​ത്തി​ന്‍റേ​ത് സ്ഥി​ര​ത​യു​ള്ള വ​ള​ര്‍​ച്ച; സ​മ്പ​ദ് വ്യ​വ​സ്ഥ​യെ പി​ടി​ച്ചു നി​ര്‍​ത്താ​നു​ള്ള ക്രി​യാ​ത്മ​ക ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു: കേ​ന്ദ്ര ധ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: മൂ​ന്നാം ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ന്‍റെ മൂ​ന്നാം ബ​ജ​റ്റ് അ​വ​ത​ര​ണം ആ​രം​ഭി​ച്ചു. കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ രാ​വി​ലെ 11ന് ​ത​ന്നെ ബ​ജ​റ്റ് അ​വ​ത​ര​ണം തു​ട​ങ്ങി. തു​ട​ർ​ച്ച​യാ​യ ഒ​മ്പതാം ബ​ജ​റ്റാ​ണ് നി​ർ​മ​ല സീ​താ​രാ​മ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

രാ​ജ്യ​ത്തി​ന്‍റേ​ത് സ്ഥി​ര​ത​യു​ള്ള വ​ള​ര്‍​ച്ച​യാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് കേ​ന്ദ്ര ധ​ന​മ​ന്ത്രി ബ​ജ​റ്റ് ആ​രം​ഭി​ച്ച​ത്. സ​മ്പ​ദ് വ്യ​വ​സ്ഥ​യെ പി​ടി​ച്ചു നി​ര്‍​ത്താ​നു​ള്ള ക്രി​യാ​ത്മ​ക ന​ട​പ​ടി​ക​ള്‍ മോ​ദി സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ചു​വെ​ന്നും നി​ർ​മ​ല പ​റ​ഞ്ഞു. ഏ​ഴു ശ​ത​മാ​നം വ​ള​ര്‍​ച്ച ദാ​രി​ദ്ര്യ നി​ര്‍​മാ​ര്‍​ജ​ന​ത്തി​ല​ട​ക്കം വ​ലി​യ പ​ങ്കു​വ​ഹി​ച്ചു​വെ​ന്നും നി​ർ​മ​ല അ​വ​കാ​ശ​പ്പെ​ട്ടു.

ഇ​ത് യു​വ​ശ​ക്തി ബ​ജ​റ്റാ​ണെ​ന്നും നി​ർ​മ​ല സീ​താ​രാ​മ​ൻ പ​റ​ഞ്ഞു. ക​ര്‍​ത്ത​വ്യ​പ​ഥി​ൽ ത​യ്യാ​റാ​ക്കി​യ ആ​ദ്യ ബ​ജ​റ്റാ​ണെ​ന്നും ഉ​ത്പാ​ദ​നം വ​ര്‍​ധി​പ്പി​ച്ച് സാ​മ്പ​ത്തി​ക വ​ള​ര്‍​ച്ച ത്വ​രി​ത​പ്പെ​ടു​ത്തു​ക​യാ​ണ് ഈ ​ബ​ജ​റ്റി​ന്‍റെ ആ​ദ്യ ക​ര്‍​ത്ത​വ്യ​മെ​ന്നും ധ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

എ​ല്ലാ​വ​ർ​ക്കു​മൊ​പ്പം എ​ല്ലാ​വ​രു​ടെ​യും വി​ക​സ​ന​മാ​ണ് ഈ ​ബ​ജ​റ്റി​ന്‍റെ ക​ര്‍​ത്ത​വ്യ​മെ​ന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു. തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ വ​ർ​ധി​പ്പി​ച്ചു​വെ​ന്നും ലേ​ബ​ർ കോ​ഡ് അ​ട​ക്കം 300ല​ധി​കം പ​രി​ഷ്കാ​ര​ങ്ങ​ൾ ന​ട​പ്പാ​ക്കി​യെ​ന്നും നി​ർ​മ​ല സീ​താ​രാ​മ​ൻ പ​റ​ഞ്ഞു. ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ന​വും തൊ​ഴി​ല​വ​സ​ര​വും വ​ർ​ധി​ച്ചുവെന്നും ധനമന്ത്രി പറഞ്ഞു.

 

 

National

കേന്ദ്ര ബജറ്റ്: തൊഴിലില്ലായ്മ പരിഹരിക്കാൻ എന്തെല്ലാം ഉണ്ടാകുമെന്ന ആകാംക്ഷയിലെന്ന് ശശി തരൂർ

ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് എന്തെല്ലാം ഉണ്ടാകുമെന്ന ആകാംക്ഷയിലാണെന്ന് ശശി തരൂർ എംപി.

ധനമന്ത്രി എന്താണ് പറയുന്നതെന്ന് കേൾക്കാൻ നാമെല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സാമ്പത്തിക സർവേ നല്ല സാമ്പത്തിക വളർച്ച പ്രവചിക്കുന്നു. ആ വളർച്ചയ്‌ക്കൊപ്പം തൊഴിലുകളും ഉണ്ടാകുമോ എന്നും അദ്ദേഹം ചോദിച്ചു.

"തൊഴിലില്ലായ്മയുടെ വർധന ആരെയും സഹായിക്കില്ല. അതിനാൽ, ഇന്ത്യയിലെ യുവാക്കൾക്ക് ഈ രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് അവരുടെ മനസിലുള്ള പദ്ധതികൾ എന്തൊക്കെയാണെന്ന് കാണാൻ ഞങ്ങൾ ആകാംക്ഷയിലാണ്.'- ശശി തരൂർ പറഞ്ഞു.

National

പാ​ര​മ്പ​ര്യം കൈ​വി​ടാ​തെ നി​ർ​മ​ല സീ​താ​രാ​മ​ൻ; ബ​ജ​റ്റ് ദി​ന​ത്തി​ൽ തി​ള​ങ്ങി പ​ർ​പ്പി​ൾ കാ​ഞ്ചീ​പു​രം സാ​രി

ന്യൂ​ഡ​ൽ​ഹി: ഒ​ൻ​പ​താം ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​നാ​യി പാ​ർ​ല​മെ​ന്‍റി​ലെ​ത്തി​യ ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ ഇ​ക്കു​റി​യും ശ്ര​ദ്ധേ​യ​യാ​യ​ത് ത​ന്‍റെ വേ​ഷ​വി​ധാ​ന​ത്തി​ലൂ​ടെ. ഇ​ന്ത്യ​ൻ കൈ​ത്ത​റി മേ​ഖ​ല​യോ​ടു​ള്ള ത​ന്‍റെ താ​ത്പ​ര്യം ഒ​രി​ക്ക​ൽ കൂ​ടി വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ട്, മ​നോ​ഹ​ര​മാ​യ ഒ​രു പ​ർ​പ്പി​ൾ കാ​ഞ്ചീ​പു​രം സാ​രി​യി​ലാ​ണ് ധ​ന​മ​ന്ത്രി രാ​ഷ്ട്ര​പ​തി​യു​ടെ വ​സ​തി​യി​ലേ​ക്കും തു​ട‌​ർ​ന്ന് പാ​ർ​ല​മെ​ന്‍റി​ലേ​ക്കും എ​ത്തി​യ​ത്.

പ​ർ​പ്പി​ൾ നി​റ​ത്തി​ലു​ള്ള കാ​ഞ്ചീ​പു​രം സാ​രി​യി​ൽ സ്വ​ർ​ണ​നി​റ​ത്തി​ലു​ള്ള ക​ള്ളി​ക​ളും
കോ​ഫി ബ്രൗ​ൺ നി​റ​ത്തി​ലു​ള്ള ക​സ​വ് ബോ​ർ​ഡ​റു​ക​ളും സാ​രി​ക്ക് കൂ​ടു​ത​ൽ പ്രൗ​ഢി ന​ൽ​കി. സി​ൽ​ക്ക് സാ​രി​ക​ൾ​ക്കൊ​പ്പം ത​മി​ഴ്നാ​ടി​ന്‍റെ സാം​സ്കാ​രി​ക പൈ​തൃ​കം വി​ളി​ച്ചോ​തു​ന്ന ല​ളി​ത​വും എ​ന്നാ​ൽ പ്രൗ​ഡ ഗം​ഭീ​ര​വു​മാ​യ വേ​ഷ​ത്തി​ലാ​ണ് മ​ന്ത്രി എ​ത്തി​യ​ത്.

ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ നി​ർ​മ​ല സീ​താ​രാ​മ​ൻ, മു​ൻ​പ് അ​വ​ത​രി​പ്പി​ച്ച എ​ട്ട് ബ​ജ​റ്റു​ക​ളി​ലും വി​വി​ധ ഇ​ന്ത്യ​ൻ കൈ​ത്ത​റി സാ​രി​ക​ളാ​ണ് ധ​രി​ച്ചി​രു​ന്ന​ത്. ഒ​ഡീ​ഷ​യി​ലെ ക​ട്കി, മം​ഗ​ൾ​ഗി​രി, സി​ൽ​ക്ക് സം​ബ​ൽ​പു​രി എ​ന്നി​ങ്ങ​നെ ഓ​രോ ത​വ​ണ​യും ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ നെ​യ്ത്തു​കാ​രു​ടെ ക​ലാ​വൈ​ഭ​വം അ​വ​ർ ലോ​ക​ത്തി​ന് മു​ന്നി​ലെ​ത്തി​ച്ചു. ഡി​ജി​റ്റ​ൽ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​മ്പോ​ഴും വേ​ഷ​വി​ധാ​ന​ത്തി​ൽ ഭാ​ര​തീ​യ പാ​ര​മ്പ​ര്യം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​ത് മ​ന്ത്രി പ​തി​വാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

രാ​വി​ലെ രാ​ഷ്ട്ര​പ​തി​യെ സ​ന്ദ​ർ​ശി​ച്ച ശേ​ഷം ക​യ്യി​ൽ ചു​വ​ന്ന ഉ​റ​യി​ട്ട ടാ​ബ്‌​ല​റ്റു​മാ​യി പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് എ​ത്തി​യ മ​ന്ത്രി​യു​ടെ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും ഇ​തി​നോ​ട​കം ത​രം​ഗ​മാ​യി​ക്ക​ഴി​ഞ്ഞു.

 

National

കേന്ദ്രബജറ്റ്: രാഷ്ട്രപതിയെ കണ്ട് ധനമന്ത്രി

ന്യൂഡൽഹി: കേന്ദ്രബജറ്റ് അവതരിപ്പിക്കുന്നതിനു മുന്നോടിയായി രാഷ്ട്രപതിയെ കണ്ട് ധനമന്ത്രി നിർമല സീതാരാമൻ. ധനമന്ത്രാലയ സഹമന്ത്രി പങ്കജ് ചൗധരി, മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. വി. അനന്ത നാഗേശ്വരൻ, സെൻട്രൽ ബോർ‍‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി) ചെയർമാൻ രവി അഗ്രവാൾ ഉൾപ്പെടെയുള്ളവർ ധനമന്ത്രിക്കൊപ്പമുണ്ട്.

ഇന്ന് രാവിലെ 11നാണ് ബജറ്റ് അവതരിപ്പിക്കുന്നത്. നിർമലയുടെ ഒൻപതാമത് ബജറ്റവതരണമാണ് ഇത്തവണ. ബജറ്റ് കണക്കിലെടുത്ത് ഓഹരിവിപണികൾ ഞായറാഴ്ചയും പ്രവർത്തിക്കും. പതിവിൽനിന്ന് വ്യത്യസ്തമായി വലിയ പരിഷ്‌കാരങ്ങൾ ഇത്തവണത്തെ ബജറ്റ് അവതരണത്തിൽ ഉണ്ടാകുമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.

National

കേ​ന്ദ്ര ബ​ജ​റ്റ് 2026: 75 വ​ർ​ഷ​ത്തെ പാ​ര​മ്പ​ര്യം തി​രു​ത്തി ധ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ ച​രി​ത്ര​ത്തി​ൽ പു​തി​യൊ​രു അ​ധ്യാ​യം കു​റി​ച്ചു​കൊ​ണ്ട് 2026-ലെ ​കേ​ന്ദ്ര ബ​ജ​റ്റ് ധ​ന​മ​ന്ത്രി നി​ർ​മ്മ​ല സീ​താ​രാ​മ​ൻ ഇ​ന്ന് അ​വ​ത​രി​പ്പി​ക്കും. ക​ഴി​ഞ്ഞ 75 വ​ർ​ഷ​മാ​യി ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​ൽ തു​ട​ർ​ന്നു​പോ​രു​ന്ന കീ​ഴ്വ​ഴ​ക്ക​ങ്ങ​ൾ തി​രു​ത്തി​ക്കൊ​ണ്ട്, ബ​ജ​റ്റി​ന്‍റെ ര​ണ്ടാം ഭാ​ഗ​മാ​യ 'പാ​ർ​ട്ട്-​ബി' ഇ​ന്ത്യ​യു​ടെ വ​രാ​നി​രി​ക്കു​ന്ന സാ​മ്പ​ത്തി​ക ഭാ​വി​യു​ടെ സ​മ​ഗ്ര​മാ​യ റോ​ഡ്‌​മാ​പ്പ് അ​വ​ത​രി​പ്പി​ക്കാ​നാ​യി മ​ന്ത്രി ഉ​പ​യോ​ഗി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

സാ​ധാ​ര​ണ​യാ​യി ബ​ജ​റ്റി​ന്‍റെ ഒ​ന്നാം ഭാ​ഗ​ത്തി​ൽ പ​ദ്ധ​തി പ്ര​ഖ്യാ​പ​ന​ങ്ങ​ളും ര​ണ്ടാം ഭാ​ഗ​ത്തി​ൽ (നി​കു​തി നി​ർ​ദ്ദേ​ശ​ങ്ങ​ളു​മാ​ണ് ഉ​ണ്ടാ​കാ​റു​ള്ള​ത്. എ​ന്നാ​ൽ ഇ​ത്ത​വ​ണ, ഇ​ന്ത്യ​യു​ടെ ഹ്ര​സ്വ​കാ​ല ല​ക്ഷ്യ​ങ്ങ​ളും ദീ​ർ​ഘ​കാ​ല സാ​മ്പ​ത്തി​ക കാ​ഴ്ച​പ്പാ​ടു​ക​ളും വി​ശ​ദീ​ക​രി​ക്കാ​ൻ പാ​ർ​ട്ട്-​ബി ഉ​പ​യോ​ഗി​ക്കും. ആ​ഗോ​ള വി​പ​ണി​യി​ലെ തി​രി​ച്ച​ടി​ക​ളെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള 'താ​രി​ഫ് പ്രൂ​ഫ്' ന​യ​ങ്ങ​ളും ഈ ​ഭാ​ഗ​ത്താ​കും വി​ശ​ദീ​ക​രി​ക്കു​ക. ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ന്‍റെ തു​ട​ർ​ച്ച​യാ​യ ഒ​ൻ​പ​താം ബ​ജ​റ്റ് അ​വ​ത​ര​ണ​മാ​ണി​ത്. ഇ​ത്ത​വ​ണ​യും പേ​പ്പ​ർ ര​ഹി​ത ബ​ജ​റ്റാ​ണ് ധ​ന​മ​ന്ത്രി അ​വ​ത​രി​പ്പി​ക്കു​ക.

*ബ​ജ​റ്റി​ലെ പ്ര​തീ​ക്ഷ​ക​ൾ

അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നാ​യി മൂ​ല​ധ​ന ചെ​ല​വ് 10-15 ശ​ത​മാ​നം വ​ർ​ദ്ധി​പ്പി​ച്ചേ​ക്കാം (ഏ​ക​ദേ​ശം 11.2 ല​ക്ഷം കോ​ടി രൂ​പ). ക്യാ​ൻ​സ​ർ മ​രു​ന്നു​ക​ൾ​ക്ക് നി​കു​തി ഇ​ള​വും ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ൽ വ​ൻ​തോ​തി​ലു​ള്ള നി​ക്ഷേ​പ​വും പ്ര​തീ​ക്ഷി​ക്കു​ന്നു.

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് , ഡി​ജി​റ്റ​ൽ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ എ​ന്നി​വ​യ്ക്കാ​യി പ്ര​ത്യേ​ക ഫ​ണ്ട് നീ​ക്കി​വെ​ച്ചേ​ക്കാം. രാ​വി​ലെ 11 മ​ണി​ക്ക് പാ​ർ​ല​മെ​ന്‍റി​ൽ ആ​രം​ഭി​ക്കു​ന്ന ബ​ജ​റ്റ് പ്ര​സം​ഗം ഇ​ന്ത്യ​യു​ടെ അ​ടു​ത്ത ദ​ശ​ക​ത്തി​ലേ​ക്കു​ള്ള സാ​മ്പ​ത്തി​ക ദി​ശ വ്യ​ക്ത​മാ​ക്കു​ന്ന ഒ​ന്നാ​യി​രി​ക്കും.

National

കേന്ദ്ര ബജറ്റ് ഇന്ന്

ന്യൂ​​​ഡ​​​ൽ​​​ഹി: ധ​​​ന​​​മ​​​ന്ത്രി നി​​​ർ​​​മ​​​ല സീ​​​താ​​​രാ​​​മ​​​ന്‍റെ ഒ​​​ന്പ​​​താ​​​മ​​​ത്തെ ബ​​​ജ​​​റ്റ് അ​​​വ​​​ത​​​ര​​​ണം ലോ​​​ക്സ​​​ഭ​​​യി​​​ൽ ഇ​​​ന്നു രാ​​​വി​​​ലെ 11ന് ​​​ആ​​​രം​​​ഭി​​​ക്കും. ച​​​രി​​​ത്ര​​​ത്തി​​​ൽ ആ​​​ദ്യ​​​മാ​​​യാ​​​ണു ഞാ​​​യ​​​റാ​​​ഴ്ച കേ​​​ന്ദ്ര ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​ത്.

സാ​​​ന്പ​​​ത്തി​​​ക​​​വ​​​ള​​​ർ​​​ച്ച​​​യും വി​​​ക​​​സ​​​ന​​​വും ഉ​​​റ​​​പ്പാ​​​ക്കാ​​​നും ധ​​​ന​​​ക്ക​​​മ്മി കു​​​റ​​​യ്ക്കാ​​​നും ബ​​​ജ​​​റ്റ് ല​​​ക്ഷ്യ​​​മി​​​ടും. ശ​​​ന്പ​​​ള​​​ക്കാ​​​ർ അ​​​ട​​​ക്ക​​​മു​​​ള്ള മ​​​ധ്യ​​​വ​​​ർ​​​ഗ​​​ത്തെ സ​​​ന്തോ​​​ഷി​​​പ്പി​​​ക്കാ​​​നും ആ​​​ദി​​​വാ​​​സി, പി​​​ന്നാ​​​ക്ക, ന്യൂ​​​ന​​​പ​​​ക്ഷ ക്ഷേ​​​മ​​​ത്തി​​​നു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കും നി​​​ർ​​​മ​​​ല ശ്ര​​​മി​​​ച്ചേ​​​ക്കും.

ദീ​​​ർ​​​ഘ​​​കാ​​​ല ആ​​​സ്തി​​​ക​​​ൾ സൃ​​​ഷ്‌​​​ടി​​​ക്കു​​​ന്ന​​​തി​​​ന് മൂ​​​ല​​​ധ​​​നച്ചെ​​​ല​​​വി​​​നു മു​​​ൻ​​​ഗ​​​ണ​​​ന ന​​​ൽ​​​കു​​​ന്ന​​​താ​​​കും ഇ​​​ത്ത​​​വ​​​ണ​​​ത്തെ പൊ​​​തു​​​ബ​​​ജ​​​റ്റ് എ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷ. നി​​​ർ​​​മി​​​ത​​​ബു​​​ദ്ധി (എ​​​ഐ) പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് പ്ര​​​ത്യേ​​​ക പ​​​ദ്ധ​​​തി പ്ര​​​ഖ്യാ​​​പി​​​ച്ചേ​​​ക്കും.

കേ​​​ര​​​ളം, ത​​​മി​​​ഴ്നാ​​​ട്, പ​​​ഞ്ചി​​​മ​​​ബം​​​ഗാ​​​ൾ, ആ​​​സാം, പു​​​തു​​​ച്ചേ​​​രി സം​​​സ്ഥാ​​​ന നി​​​യ​​​മ​​​സ​​​ഭ​​​ക​​​ളി​​​ലേ​​​ക്കു ന​​​ട​​​ക്കാ​​​നി​​​രി​​​ക്കു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണു ക​​​രു​​​തു​​​ന്ന​​​ത്. എ​​​യിം​​​സ്, അ​​​തി​​​വേ​​​ഗ റെ​​​യി​​​ൽ​​​പാ​​​ത അ​​​ട​​​ക്ക​​​മു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ൾ ബ​​​ജ​​​റ്റി​​​ൽ പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക​​​യും തു​​​ക വ​​​ക​​​യി​​​രു​​​ത്തു​​​ക​​​യും ചെ​​​യ്യു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ലാ​​​ണു കേ​​​ര​​​ളം. റ​​​ബ​​​ർ, നെ​​​ല്ല്, മ​​​ത്സ്യക​​​ർ​​​ഷ​​​ക​​​ർ​​​ക്കാ​​​യു​​​ള്ള പ്ര​​​ത്യേ​​​ക പ്രോ​​​ത്സാ​​​ഹ​​​ന, സ​​​ഹാ​​​യ പ​​​ദ്ധ​​​തി​​​ക​​​ളും ടൂ​​​റി​​​സം വി​​​ക​​​സ​​​നം അ​​​ട​​​ക്ക​​​മു​​​ള്ള കേ​​​ര​​​ള​​​ത്തി​​​ന്‍റെ മേ​​​ഖ​​​ല​​​ക​​​ൾ​​​ക്ക് കൂ​​​ടു​​​ത​​​ൽ വി​​​ഹി​​​ത​​​വും ല​​​ഭി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. കേ​​​ര​​​ള​​​ത്തി​​​ലെ റെ​​​യി​​​ൽ​​​വേ വി​​​ക​​​സ​​​ന​​​ത്തി​​​നും ഇ​​​ത​​​ര കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​മു​​​ള്ള വി​​​ഹി​​​തം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​മെ​​​ന്നും പ്ര​​​തീ​​​ക്ഷ​​​യു​​​ണ്ട്.

യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നു​​​മാ​​​യി ഒ​​​പ്പു​​​വ​​​ച്ച സ്വ​​​ത​​​ന്ത്ര വ്യാ​​​പാ​​​രക്ക​​​രാ​​​റി​​​ന്‍റെ നേ​​​ട്ട​​​ങ്ങ​​​ൾ ഉ​​​റ​​​പ്പാ​​​ക്കാ​​​നു​​​ള്ള ചി​​​ല പ്രോ​​​ത്സാ​​​ഹ​​​ന​​​ങ്ങ​​​ളും പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു. അ​​​മേ​​​രി​​​ക്ക ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ 50 ശ​​​ത​​​മാ​​​നം തീ​​​രു​​​വ​​​യെ നേ​​​രി​​​ടാ​​​ൻ മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള ക​​​യ​​​റ്റു​​​മ​​​തി പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്.

ആ​​​ഗോ​​​ള സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ളു​​​ടെ​​​യും പാ​​​ക്കി​​​സ്ഥാ​​​നും ബം​​​ഗ്ലാ​​​ദേ​​​ശും ഉ​​​യ​​​ർ​​​ത്തു​​​ന്ന വെ​​​ല്ലു​​​വി​​​ളി​​​ക​​​ളു​​​ടെ​​​യും പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ പ്ര​​​തി​​​രോ​​​ധ​​​ച്ചെ​​​ല​​​വു​​​ക​​​ൾ വീ​​​ണ്ടും കൂ​​​ട്ടി​​​യേ​​​ക്കും.

National

ബജറ്റിലെ നേട്ടങ്ങൾ ജനങ്ങളോട് വിവരിക്കാൻ ബിജെപി


ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ന്ദ്ര​​​ബ​​​ജ​​​റ്റി​​​ൽ ജ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ണ്ടാ​​​കു​​​ന്ന നേ​​​ട്ട​​​ങ്ങ​​​ൾ വി​​​വ​​​രി​​​ക്കാ​​​ൻ പ്ര​​​ചാ​​​ര​​​ണ​​​പ​​​രി​​​പാ​​​ടി​​​ക​​​ളു​​​മാ​​​യി ബി​​​ജെ​​​പി. 150 ഇ​​​ട​​​ങ്ങ​​​ളി​​​ൽ നൂ​​​റി​​​ല​​​ധി​​​കം വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യും സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​ടെ സാ​​​ധ്യ​​​ത​​​ക​​​ൾ വി​​​നി​​​യോ​​​ഗി​​​ച്ചും ജ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് എ​​​ത്തി​​​ച്ചേ​​​രാ​​​നാ​​​ണു പ്ര​​​ചാ​​​ര​​​ണ​​​പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ലൂ​​​ടെ ല​​​ക്ഷ്യം വ​​​യ്ക്കു​​​ന്ന​​​ത്.

ബി​​​ജെ​​​പി ദേ​​​ശീ​​​യ സെ​​​ക്ര​​​ട്ട​​​റി ത​​​രു​​​ണ്‍ സിം​​​ഗി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പ്ര​​​ത്യേ​​​ക സം​​​ഘ​​​മാ​​​ണു ബ​​​ജ​​​റ്റ് പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് നി​​​യോ​​​ഗി​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​ത്.

രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ളം ബ​​​ജ​​​റ്റി​​​ന്‍റെ വാ​​​ർ​​​ത്ത​​​ക​​​ളെ​​​ത്തി​​​ക്കാ​​​ൻ ബി​​​ജെ​​​പി മ​​​ന്ത്രി​​​മാ​​​രും മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​രും മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ളു​​​മു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ ബ​​​ജ​​​റ്റ് പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​നു​​​ശേ​​​ഷ​​​മു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ വി​​​വി​​​ധ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് സം​​​സാ​​​രി​​​ക്കു​​​ക​​​യും ചെ​​​യ്യും.

Business

ബജറ്റിൽ തിളങ്ങിയ ഒൻപതു സാരികൾ; നിർമല നാളെ അണിയുക ഏതു കൈത്തറി?

കേന്ദ്ര ബജറ്റ് ദിവസം പാർലമെന്‍റിലെ അക്കങ്ങളേക്കാൾ മാധ്യമങ്ങൾ ആദ്യം തിരയുന്നത് മറ്റൊരു കാര്യമാണ്; ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് ഏതു സാരിയാകും ധരിക്കുക? ഓരോ ബജറ്റ് അവതരണത്തിലും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലെ തനതായ കൈത്തറി വൈവിധ്യങ്ങളെ നെഞ്ചോടു ചേർത്താണ് അവർ സഭയിലെത്തുന്നത്. വെറുമൊരു വസ്ത്രധാരണമെന്നതിലുപരി, ഇന്ത്യയുടെ ഗ്രാമീണ നെയ്ത്തുകാരുടെ കലയെ ആഗോളതലത്തിൽ അടയാളപ്പെടുത്താനുള്ള ഒരു വേദി കൂടിയായി അവർ ബജറ്റ് ദിനത്തെ മാറ്റുന്നു. ചിലപ്പോൾ ബജറ്റ് സൂചനകളും അടയാളപ്പെടുത്തുന്നു

ബജറ്റ് ദിവസങ്ങളിൽ നിർമല സീതാരാമൻ ധരിച്ച സാരിയുടെ വിശേഷങ്ങൾ ഇങ്ങനെ:

കേന്ദ്ര ബജറ്റ് 2019: പിങ്ക് മംഗൾഗിരിയിലെ ചരിത്രപ്രവേശനം.

2019ൽ തന്‍റെ ആദ്യ കേന്ദ്ര ബജറ്റ് അവതരണത്തിനായി ധനമന്ത്രി തിരഞ്ഞെടുത്തത് സ്വർണ ബോർഡറുള്ള കടും പിങ്ക് നിറത്തിലുള്ള മംഗൾഗിരി സാരിയായിരുന്നു.

കേന്ദ്ര ബജറ്റ് 2020: മഞ്ഞ സിൽക്ക് സാരി

2020ലെ ബജറ്റിനായി തിരഞ്ഞെടുത്തത് നീല ബോർഡറുള്ള മഞ്ഞ സിൽക്ക് സാരിയായിരുന്നു. ഇന്ത്യൻ സംസ്കാരത്തിൽ വളരെയധികം പ്രാധാന്യമുള്ള നിറങ്ങളുടെ സംയോജനമാണിത്.

കേന്ദ്ര ബജറ്റ് 2021: തെലങ്കാനയിലെ പോച്ചമ്പള്ളി ഇക്കാത്ത് തുന്നലുകൾ

2021ൽ തെലങ്കാനയിലെ പരമ്പരാഗത കൈത്തറി നിർമിതിയായ പോച്ചമ്പള്ളി ഇക്കാത്ത് സാരിയാണ് തിരഞ്ഞെടുത്തത്.

കേന്ദ്ര ബജറ്റ് 2022: ഒഡീഷയുടെ കൈത്തറി വൈഭവം

2022ൽ ഒഡീഷയിൽനിന്നുള്ള മനോഹരമായ തവിട്ടുനിറത്തിലുള്ള ബോംകായ് സാരിയാണ് അവർ ധരിച്ചത്. വെള്ളി കസവുകളും ബോർഡറിൽ സങ്കീർണമായ രൂപങ്ങളുമുള്ളതായിരുന്നു ഈ സാരി.

കേന്ദ്ര ബജറ്റ് 2023: ചുവന്ന സിൽക്കും ക്ഷേത്രരൂപങ്ങളും (ദക്ഷിണേന്ത്യൻ വസ്ത്രശൈലി)

2023ൽ കറുപ്പും സ്വർണനിറവും കലർന്ന 'ടെമ്പിൾ ബോർഡർ' (ക്ഷേത്രരൂപങ്ങൾ) ഉള്ള കടും ചുവപ്പ് സിൽക്ക് സാരിയിലാണ് സീതാരാമൻ എത്തിയത്. ഇത് ദക്ഷിണേന്ത്യൻ വസ്ത്രശൈലിയുടെ ഒരു പ്രത്യേകതയാണ്.

ഇടക്കാല ബജറ്റ് 2024:
പശ്ചിമ ബംഗാളിലെ പരമ്പരാഗത കാന്താ എംബ്രോയ്ഡറി ചെയ്ത നീല സാരിയാണ് 2024 ഫെബ്രുവരിയിലെ ഇടക്കാല ബജറ്റിനായി ധനമന്ത്രി തിരഞ്ഞെടുത്തത്.

കേന്ദ്ര ബജറ്റ് 2024: മംഗൾഗിരി സാരി

2024-25 ബജറ്റിനായി മജന്ത ബോർഡറുള്ള ഓഫ് വൈറ്റ് മംഗൾഗിരി സാരിയാണ് അവർ തെരഞ്ഞെടുത്തത്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽനിന്നുള്ളതാണ് ഈ മംഗൾഗിരി സാരികൾ.
മായ

കേന്ദ്ര ബജറ്റ് 2025: ബിഹാറിൽനിന്നുള്ള മധുബാനി സാരി

ബിഹാറിലെ മധുബാനി എംബ്രോയ്ഡറി ഉൾപ്പെടുത്തിയതും സ്വർണബോർഡറുള്ളതുമായ സാരിയാണ് 2025ൽ ധരിച്ചത്.

National

കേ​ന്ദ്ര ബ​ജ​റ്റ് 2026: കേ​ര​ള​ത്തി​ന് പ്ര​തീ​ക്ഷ​ക​ളേ​റെ; എം​യി​സും ശ​ബ​രി റെ​യി​ലും വി​ഴി​ഞ്ഞം പാ​ക്കേ​ജും പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ള്‍

ന്യൂഡൽഹി: ഫെ​ബ്രു​വ​രി ഒ​ന്നി​ന് കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ര്‍​മ്മ​ല സീ​താ​രാ​മ​ന്‍ അ​വ​ത​രി​പ്പി​ക്കു​ന്ന 2026-27 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തെ കേ​ന്ദ്ര ബ​ജ​റ്റി​ല്‍ കേ​ര​ളം വ​ലി​യ പ്ര​തീ​ക്ഷ​യി​ലാ​ണ്. സം​സ്ഥാ​ന​ത്ത് നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പ് ആ​സ​ന്ന​മാ​യി​രി​ക്കെ, നി​ര്‍​ണാ​യ​ക​മാ​യ പ​ല പ​ദ്ധ​തി​ക​ള്‍​ക്കും കേ​ന്ദ്ര സ​ഹാ​യം ല​ഭി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. ക​ഴി​ഞ്ഞ ദി​വ​സം അ​വ​ത​രി​പ്പി​ച്ച സം​സ്ഥാ​ന ബ​ജ​റ്റി​ല്‍ കേ​ന്ദ്ര അ​വ​ഗ​ണ​ന​യ്‌​ക്കെ​തി​രെ ധ​ന​മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ രൂ​ക്ഷ​മാ​യ വി​മ​ര്‍​ശ​നം ഉ​യ​ര്‍​ത്തി​യി​രു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കേ​ന്ദ്ര​ത്തി​ന്‍റെ നി​ല​പാ​ട് കേ​ര​ള​ത്തി​ന് ഏ​റെ നി​ര്‍​ണാ​യ​ക​മാ​ണ്.

ഏ​റെ​ക്കാ​ല​മാ​യു​ള്ള കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണ് കോ​ഴി​ക്കോ​ട് കി​നാ​ലൂ​രി​ല്‍ എ​യിം​സ് അ​നു​വ​ദി​ക്കു​ക എ​ന്ന​ത്. ഇ​തി​നാ​യി ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ സം​സ്ഥാ​നം പൂ​ര്‍​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. ഇ​ത്ത​വ​ണ​ത്തെ ബ​ജ​റ്റി​ല്‍ ഇ​തി​നാ​യു​ള്ള പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കു​മെ​ന്നാ​ണ് വി​ശ്വാ​സം.

അ​ങ്ക​മാ​ലി എ​രു​മേ​ലി ശ​ബ​രി റെ​യി​ല്‍​വേ പാ​ത​യ്ക്കാ​യി കേ​ന്ദ്ര ബ​ജ​റ്റി​ല്‍ മ​തി​യാ​യ തു​ക നീ​ക്കി​വെ​ക്ക​ണ​മെ​ന്ന് കേ​ര​ളം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ശ​ബ​രി​മ​ല തീ​ര്‍​ത്ഥാ​ട​ക​ര്‍​ക്കും മ​ധ്യ​തി​രു​വി​താം​കൂ​റി​നും ഏ​റെ ഗു​ണ​ക​ര​മാ​കു​ന്ന ഈ ​പ​ദ്ധ​തി റെ​യി​ല്‍​വേ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണ്.

വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖം പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​കു​ന്ന​തോ​ടെ അ​നു​ബ​ന്ധ വി​ക​സ​ന​ത്തി​നാ​യി പ്ര​ത്യേ​ക സാ​മ്പ​ത്തി​ക പാ​ക്കേ​ജ് കേ​ര​ളം പ്ര​തീ​ക്ഷി​ക്കു​ന്നു. തു​റ​മു​ഖ​ത്തി​ലേ​ക്കു​ള്ള റെ​യി​ല്‍​റോ​ഡ് ക​ണ​ക്റ്റി​വി​റ്റി​ക്കാ​യി കൂ​ടു​ത​ല്‍ ഫ​ണ്ട് ആ​വ​ശ്യ​മാ​ണ്.

റ​ബ​ര്‍ വി​ല​യി​ടി​വ് ത​ട​യാ​ന്‍ ത​റ​വി​ല 250 രൂ​പ​യാ​യി ഉ​യ​ര്‍​ത്ത​ണ​മെ​ന്നും, ഇ​തി​നാ​യി കേ​ന്ദ്രം സ​ബ്‌​സി​ഡി വി​ഹി​തം ന​ല്‍​ക​ണ​മെ​ന്നും ക​ര്‍​ഷ​ക​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു. കേ​ര​ള​ത്തി​ലെ ല​ക്ഷ​ക്ക​ണ​ക്കി​ന് ക​ര്‍​ഷ​ക​രെ ബാ​ധി​ക്കു​ന്ന വി​ഷ​യ​മാ​ണി​ത്. സം​സ്ഥാ​ന​ത്തി​ന്‍റെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ന്‍ ക​ട​മെ​ടു​പ്പ് പ​രി​ധി ഉ​യ​ര്‍​ത്ത​ണ​മെ​ന്ന​ത് കേ​ര​ള​ത്തി​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ആ​വ​ശ്യ​മാ​ണ്.

നി​ല​വി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ അ​യ​വ് വ​രു​ത്ത​ണ​മെ​ന്ന് ധ​ന​മ​ന്ത്രി കേ​ന്ദ്ര​ത്തോ​ട് നേ​രി​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ന് കൂ​ടു​ത​ല്‍ സ്ലീ​പ്പ​ര്‍ സൗ​ക​ര്യ​മു​ള്ള വ​ന്ദേ ഭാ​ര​ത് ട്രെ​യി​നു​ക​ളും പു​തി​യ അ​മൃ​ത് ഭാ​ര​ത് സ്‌​റ്റേ​ഷ​ന്‍ ന​വീ​ക​ര​ണ പ​ദ്ധ​തി​ക​ളും ബ​ജ​റ്റി​ല്‍ ഇ​ടം​പി​ടി​ച്ചേ​ക്കാം. സം​സ്ഥാ​നം വ​ലി​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍, ജി​എ​സ്ടി ന​ഷ്ട​പ​രി​ഹാ​ര കു​ടി​ശി​ക​യോ പ്ര​ത്യേ​ക ഗ്രാ​ന്‍റു​ക​ളോ അ​നു​വ​ദി​ക്കു​ന്ന​ത് കേ​ര​ള​ത്തി​ന് വ​ലി​യ ആ​ശ്വാ​സ​മാ​കും.

 

National

കേന്ദ്ര ബജറ്റ്; ശ്രദ്ധ പരിഷ്കാരത്തിലും പരിവർത്തനത്തിലും: മോദി

ന്യൂ​ഡ​ൽ​ഹി: വി​ക​സി​ത ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര​യു​ടെ നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ൽ ‘പ​രി​ഷ്കാ​രം, പ്ര​ക​ട​നം, പ​രി​വ​ർ​ത്ത​നം’ എ​ന്നി​വ​യി​ലാ​ണ് സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ആ​ഴ​ത്തി​ൽ വേ​രൂ​ന്നി​യ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​ണു പ​രി​ഷ്കാ​ര​ങ്ങ​ൾ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഇ​രു​പ​ത്തൊ​ന്നാം നൂ​റ്റാ​ണ്ടി​ന്‍റെ കാ​ൽ ​ഭാ​ഗം ഇ​ന്ത്യ​ പൂ​ർ​ത്തി​യാ​ക്കി. ര​ണ്ടാം പാ​ദം ആ​രം​ഭി​ക്കു​ന്പോ​ൾ രാജ്യം നി​ർ​ണാ​യ​ക ഘട്ടത്തിലേക്കു ​ക​ട​ക്കു​ക​യാ​ണ്. 2047ഓ​ടെ വി​ക​സി​ത ഇ​ന്ത്യ എ​ന്ന ല​ക്ഷ്യം കൈ​വ​രി​ക്കു​ന്ന​തി​നു​ള്ള നി​ർ​ണാ​യ​ക കാ​ല​ഘ​ട്ട​മാ​ണിത്. ഈ ​നൂ​റ്റാ​ണ്ടി​ന്‍റെ ര​ണ്ടാം ​പാ​ദ​ത്തി​ലെ ആ​ദ്യബ​ജ​റ്റാ​ണി​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ 11ന് ​കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നു മു​ന്പാ​യാ​ണു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം. തു​ട​ർ​ച്ച​യാ​യി ഒ​ന്പ​താം ത​വ​ണ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ന്ന രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ വ​നി​താ ധ​ന​മ​ന്ത്രി​യാ​ണ് നി​ർ​മ​ല​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

‘പ​രി​ഷ്ക​ര​ണ എ​ക്സ്പ്ര​സ്’ വേ​ഗ​ത്തി​ൽ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്നു. ഇ​തി​ലേ​ക്ക് എ​ല്ലാ എം​പി​മാ​രു​ടെ​യും സം​ഭാ​വ​ന​ക​ൾ​ക്കു ന​ന്ദി പ​റ​യു​ന്നു. ലോ​ക​ത്തി​ന് പ്ര​തീ​ക്ഷ​യു​ടെ ദീ​പ​സ്തം​ഭ​മാ​യും ആ​ഗോ​ള ആ​ക​ർ​ഷ​ണകേ​ന്ദ്ര​മാ​യും ആ​ത്മ​വി​ശ്വാ​സ​മു​ള്ള ഇ​ന്ത്യ മാ​റി​യെ​ന്നും പാ​ർ​ല​മെ​ന്‍റി​നു പു​റ​ത്ത് മോ​ദി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു പ​റ​ഞ്ഞു.

National

കേ​ന്ദ്ര​ബ​ജ​റ്റ് ഞാ​യ​റാ​ഴ്ച; പ്ര​തീ​ക്ഷയോടെ കേരളം


ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി കേ​ന്ദ്ര​ബ​ജ​റ്റ് ഞാ​യ​റാ​ഴ്ച. ഫെ​ബ്രു​വ​രി ഒ​ന്നി​നു രാ​വി​ലെ 11ന് ​ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ തു​ട​ർ​ച്ച​യാ​യ ഒ​ന്പ​താ​മ​ത്തെ കേ​ന്ദ്ര ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്നത്.

ലോ​ക​ത്തെ അ​നി​ശ്ചി​ത​മാ​യ ഭൗ​മ​രാ​ഷ്‌​ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കി​ട​യി​ലും ഇ​ന്ത്യ​യു​ടെ സാ​ന്പ​ത്തി​കവ​ള​ർ​ച്ച​യെ ഉ​ത്തേ​ജി​പ്പി​ക്കു​ന്ന​താ​കും പൊ​തു​ബ​ജ​റ്റ് എ​ന്നാ​ണു പ്ര​തീ​ക്ഷ.

നി​കു​തി​ഘ​ട​ന​യി​ൽ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ളും​പ്ര​തീ​ക്ഷി​ക്കു​ന്നു. ആ​ദാ​യ​നി​കു​തി റി​ട്ടേ​ണു​ക​ളി​ലെ പ​ഴ​യ സ​ന്പ്ര​ദാ​യം നി​ർ​ത്ത​ലാ​ക്കു​മെ​ന്നു സൂ​ച​ന​യു​ണ്ട്.

കേ​ര​ളം, ത​മി​ഴ്നാ​ട്, പു​തു​ച്ചേ​രി, പ​ശ്ചി​മബം​ഗാ​ൾ, ആ​സാം സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു മു​ന്നി​ൽ ക​ണ്ടു​ള്ള ചി​ല പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ബ​ജ​റ്റി​ൽ പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്. എ​യിം​സ്, അ​തി​വേ​ഗ റെ​യി​ൽ അ​ട​ക്കം കേ​ര​ളം കാ​ത്തി​രി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ക്കു​മോ​യെ​ന്ന​തി​ൽ ഇ​പ്പോ​ഴും ഉ​റ​പ്പി​ല്ല.

അ​മേ​രി​ക്ക​യി​ലെ ട്രം​പ് ഭ​ര​ണ​കൂ​ടം ഏ​ർ​പ്പെ​ടു​ത്തി​യ 50 ശ​ത​മാ​നം തീ​രു​വ, അ​വ​സാ​നി​ക്കാ​ത്ത യു​ക്രെ​യ്ൻ യു​ദ്ധം, പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം, ഗ്രീ​ൻ​ലാ​ൻ​ഡ് ഏ​റ്റെ​ടു​ക്കു​മെ​ന്ന ട്രം​പി​ന്‍റെ ഭീ​ഷ​ണി, ഇ​റാ​നി​ലെ അ​സ്വ​സ്ഥ​ത, പാ​ക്കി​സ്ഥാ​ൻ ഉ​യ​ർ​ത്തു​ന്ന ഭീ​ക​രാ​ക്ര​മ​ണ ഭീ​ഷ​ണി എ​ന്നി​വ മു​ത​ൽ 27 യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളു​ടെ യൂ​ണി​യ​നു​മാ​യി ഒ​പ്പു​വ​ച്ച സ്വ​ത​ന്ത്ര വ്യാ​പാ​രക്കരാ​ർ എ​ന്നി​വ​യു​ടെ കൂ​ടി പ​ശ്ചാ​ത്ത​ല​ത്തി​ലാ​കും പു​തി​യ ബ​ജ​റ്റ്.

Business

സ്വര്‍ണത്തിന്‍റെ ജിഎസ്ടി നിരക്ക് കുറയ്ക്കണം: വ്യാപാരികള്‍

കൊ​​ച്ചി: കേ​​ന്ദ്ര ബ​​ജ​​റ്റി​​ല്‍ സ്വ​​ര്‍ണ​​ത്തി​​ന്‍റെ ജി​​എ​​സ്ടി നി​​ര​​ക്കും ഇ​​റ​​ക്കു​​മ​​തി ചു​​ങ്ക​​വും കു​​റ​​യ്ക്കു​​മെ​​ന്ന് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​താ​​യി സ്വ​​ര്‍ണ വ്യാ​​പാ​​രി​​ക​​ള്‍.

കാ​​ഷ് പ​​ര്‍ച്ചേ​​സ് പ​​രി​​ധി നാ​​ലു ല​​ക്ഷം രൂ​​പ​​യാ​​ക്കു​​ക, ബു​​ള്ളി​​യ​​ന്‍ ബാ​​ങ്ക് രൂ​​പീ​​ക​​രി​​ക്കു​​ക, ജ​​ന​​ങ്ങ​​ളു​​ടെ കൈ​​വ​​ശ​​മു​​ള്ള സ്വ​​ര്‍ണം ബു​​ള്ളി​​യ​​ന്‍ ബാ​​ങ്കി​​ല്‍ നി​​ക്ഷേ​​പി​​ക്കാ​​നും അ​​ത് ഗോ​​ള്‍ഡ് മെ​​റ്റ​​ല്‍ ലോ​​ണാ​​യി സ്വ​​ര്‍ണ വ്യാ​​പാ​​രി​​ക​​ള്‍ക്ക് ഫ​​ല​​പ്ര​​ദ​​മാ​​യി ന​​ല്‍കാ​​നും സൗ​​ക​​ര്യം ന​​ല്കു​​ക, സ്വ​​ര്‍ണം വാ​​ങ്ങു​​ന്ന​​വ​​ര്‍ക്ക് ഇ​​എം​​ഐ സൗ​​ക​​ര്യ​​വും ഉ​​പ​​ഭോ​​ക്തൃ​​വാ​​യ്പാ സൗ​​ക​​ര്യ​​വും ഏ​​ര്‍പ്പെ​​ടു​​ത്തു​​ക, ആ​​ഭ​​ര​​ണ ക​​യ​​റ്റു​​മ​​തി പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന​​തി​​നാ​​യി ചെ​​റു​​കി​​ട നാ​​മ​​മാ​​ത്ര ജ്വ​​ല്ല​​റി​​ക​​ള്‍ക്ക് മ​​തി​​യാ​​യ വാ​​യ്പാ സൗ​​ക​​ര്യം ഏ​​ര്‍പ്പെ​​ടു​​ത്തു​​ക, മൂ​​ല​​ധ​​ന നേ​​ട്ട​​ങ്ങ​​ളു​​ടെ ആ​​ദാ​​യ നി​​കു​​തി കു​​റ​​യ്ക്കു​​ക എ​​ന്നി​​വ കേ​​ന്ദ്ര ബ​​ജ​​റ്റി​​ല്‍ പ്രാ​​വ​​ര്‍ത്തി​​ക​​മാ​​ക്ക​​ണ​​മെ​​ന്ന് ഗോ​​ള്‍ഡ് ആ​​ന്‍ഡ് സി​​ല്‍വ​​ര്‍ മ​​ര്‍ച്ച​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​ന്‍ ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി അ​​ഡ്വ.​​എ​​സ്. അ​​ബ്ദു​​ള്‍ നാ​​സ​​ര്‍ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

National

തുടർച്ചയായ ഒമ്പതാമത്തെ ബജറ്റ് അവതരിപ്പിക്കാനൊരുങ്ങി നിർമല സീതാരാമൻ

ന്യൂഡൽഹി: കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ തുടർച്ചയായ ഒമ്പതാമത്തെ ബജറ്റ് ഫെബ്രുവരി ഒന്നിനു അവതരിപ്പിക്കും. സാന്പത്തിക വളർച്ചയെ ത്വരിതപ്പെടുത്തുന്ന തരത്തിലുള്ള പദ്ധതികൾ ഇത്തവണത്തെ ബജറ്റിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ ബജറ്റ് അവതരണത്തോടെ, മുൻ പ്രധാന മന്ത്രി മോറാർജി ദേശായി വിവിധ കാലഘട്ടങ്ങളിലായി അവതരിപ്പിച്ച 10 ബജറ്റുകൾ എന്ന റിക്കാർഡുകൾക്കൊപ്പം നിർമല സീതാരാമൻ എത്തും. മൊറാർജി ദേശായി തന്‍റെ ഔദ്യോഗിക ധനമന്ത്രിയായിരുന്ന 1959-1964 കാലഘട്ടത്തിൽ ആറു ബജറ്റുകളും 1967- 1969 നാലു ബജറ്റുകളും അവതരിപ്പിച്ചിരുന്നു.

വിവിധ പ്രധാനമന്ത്രിമാരുടെ ഭരണകാലയളവിൽ മുൻ ധനമന്ത്രിമാരായ പി. ചിദംബരം ഒൻപത് തവണയും പ്രണബ് മുഖർജി എട്ട് തവണയും ബജറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണകാലയളവിൽ തുടർച്ചയായി ഒന്പതു തവണ ബജറ്റുകൾ അവതരിപ്പിച്ച്, ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച റിക്കാർഡും നിർമല സീതാരാമനു സ്വന്തമാണ്.
2019 ൽ പ്രധാന മന്ത്രി നരേന്ദ്ര മോദി രണ്ടാം തവണ അധികാരത്തിലെറിയപ്പോഴാണ് ഇന്ത്യയുടെ ആദ്യത്തെ സമ്പൂർണ വനിതാ ധനമന്ത്രിയായി അവർ നിയമിതയായത്.

2024-ൽ മോദി സർക്കാർ മൂന്നാം തവണയും അധികാരത്തിൽ വന്നപ്പോൾ, നിർമല സീതാരാമൻ തന്നെ ധനമന്ത്രി സ്ഥാനത്ത് തുടരുകയായിരുന്നു. 2024 ഫെബ്രുവരിയിലെ ഇടക്കാല ബജറ്റ് ഉൾപ്പെടെ, ഇതുവരെ തുടർച്ചയായി എട്ട് ബജറ്റുകളാണ് നിർമല സീതാരാമൻ അവതരിപ്പിച്ചത്.

2020 ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച ബജറ്റ് രണ്ട് മണിക്കൂറും 40 മിനിറ്റും നീണ്ടുനിന്നു. അങ്ങനെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗം എന്ന റിക്കാർഡ് നിർമല സീതാരാമൻ സ്വന്തമാക്കി. അന്ന് പ്രസംഗം പൂർത്തിയാക്കാൻ രണ്ട് പേജുകൾ കൂടി ബാക്കിയുണ്ടായിരുന്നെങ്കിലും അവ വായിക്കാതെ അവസാനിപ്പിക്കുകയായിരുന്നു.

1977-ൽ ഹിരുഭായ് മുൾജിഭായ് പട്ടേൽ നടത്തിയ ഇടക്കാല ബജറ്റ് പ്രസംഗമാണ് ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും ഹ്രസ്വമായ ബജറ്റ് അവതരണം. വെറും 800 വാക്കുകൾ മാത്രമായിരുന്നു ആ പ്രസംഗത്തിലുണ്ടായിരുന്നത്.

Kerala

ആ​വ​ശ്യ​ങ്ങ​ൾ അ​റി​യി​ക്ക​ണം; ധ​ന​മ​ന്ത്രി​മാ​രു​മാ​യി നി​ർ​മ​ല സീ​താ​രാ​മ​ന്‍ ഇ​ന്ന് ച​ർ​ച്ച നടത്തും

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ബ​ജ​റ്റി​നു മു​ന്നോ​ടി​യാ​യി സം​സ്ഥാ​ന ധ​ന​മ​ന്ത്രി​മാ​രു​മാ​യി നി​ർ​മ​ല സീ​താ​രാ​മ​ൻ ഇ​ന്ന് ച​ർ​ച്ച ന​ട​ത്തും. സം​സ്ഥാ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും തേ​ടി​യാ​ണ് കേ​ന്ദ്ര ധ​ന​മ​ന്ത്രി യോ​ഗം വി​ളി​ച്ച​ത്.

വൈ​കു​ന്നേ​രം മൂ​ന്നി​ന് ധ​ന​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ൽ വ​ച്ചാ​ണ് യോ​ഗം. കാ​ലാ​കാ​ല​ങ്ങ​ളാ​യി കേ​ര​ളം ആ​വ​ശ്യ​പ്പെ​ടു​ന്ന എ​യിം​സ് അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ യോ​ഗ​ത്തി​ൽ ഉ​ന്ന​യി​ക്കും. ഒ​പ്പം ബ​ജ​റ്റി​ൽ സം​സ്ഥാ​ന​ത്തി​ന് വേ​ണ്ട പ​രി​ഗ​ണ​ന ല​ഭി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ടും.

ഈ ​മാ​സം 28നാ​ണ് പാ​ർ​ല​മെ​ന്‍റ് ബ​ജ​റ്റ് സ​മ്മേ​ള​നം ആ​രം​ഭി​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി ഒ​ന്നി​ന് ഞാ​യ​റാ​ഴ്ച​യാ​ണ് ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ക. ബ​ജ​റ്റി​ന് രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു ക​ഴി​ഞ്ഞ ദി​വ​സം അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു.

 

National

കേ​ന്ദ്ര ബ​ജ​റ്റ് ഫെ​ബ്രു​വ​രി ഒ​ന്നി​ന്; രാ​ഷ്ട്ര​പ​തി അം​ഗീ​കാ​രം ന​ൽ​കി

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ബ​ജ​റ്റ് ഫെ​ബ്രു​വ​രി ഒ​ന്നി​ന് ഞാ​യ​റാ​ഴ്ച അ​വ​ത​രി​പ്പി​ക്കാ​ൻ രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു അം​ഗീ​കാ​രം ന​ൽ​കി. ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ബ​ജ​റ്റ് ഞാ​യ​റാ​ഴ്ച അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. 28ന് ​രാ​ഷ്ട്ര​പ​തി​യു​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തോ​ടെ ആ​രം​ഭി​ക്കു​ന്ന ബ​ജ​റ്റ് സ​മ്മേ​ള​നം ഏ​പ്രി​ൽ ര​ണ്ടു​വ​രെ നീ​ണ്ടു​നി​ൽ​ക്കും.

ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ഇ​ത്ത​വ​ണ സ​ഭ സ​മ്മേ​ളി​ക്കു​ന്ന​ത്. 28 ന് ​രാ​ഷ്ട്ര​പ​തി ഇ​രു​സ​ഭ​ക​ളെ​യും അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​തോ​ടെ ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്ക​മാ​കും. ഫെ​ബ്രു​വ​രി 13ന് ​ആ​ദ്യ ഘ​ട്ടം അ​വ​സാ​നി​ക്കും. തു​ട​ർ​ന്ന് മാ​ർ​ച്ച് ഒ​മ്പ​തി​ന് സ​ഭ വീ​ണ്ടും ചേ​രു​ക​യും ഏ​പ്രി​ൽ ര​ണ്ടി​ന് സ​മ്മേ​ള​നം പൂ​ർ​ത്തി​യാ​വു​ക​യും ചെ​യ്യും.

അ​തേ​സ​മ​യം ബ​ജ​റ്റി​ന് മു​ന്നോ​ടി​യാ​യു​ള്ള സാ​മ്പ​ത്തി​ക സ​ർ​വേ വ​രു​ന്ന 29ന് ​ചീ​ഫ് ഇ​ക്ക​ണോ​മി​ക് അ​ഡ്വൈ​സ​ർ വി.​അ​ന​ന്ത നാ​ഗേ​ശ്വ​ര​ൻ സ​മ​ർ​പ്പി​ക്കും. നി​ർ​മ​ല സീ​താ​രാ​മ​ൻ തു​ട​ർ​ച്ച​യാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന ഒ​മ്പ​താ​മ​ത്തെ ബ​ജ​റ്റെ​ന്ന പ്ര​ത്യേ​ക​ത​യും ഇ​ത്ത​വ​ണ​യു​ണ്ട്.

ഇ​തോ​ടെ തു​ട​ർ​ച്ച​യാ​യി ഒ​മ്പ​തു ബ​ജ​റ്റു​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന രാ​ജ്യ​ത്തെ ആ​ദ്യ ധ​ന​മ​ന്ത്രി എ​ന്ന ച​രി​ത്ര​നേ​ട്ടം അ​വ​ർ​ക്ക് സ്വ​ന്ത​മാ​കും. രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള്ള​തി​ന്‍റെ റി​ക്കാ​ർ​ഡ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി മൊ​റാ​ർ​ജി ദേ​ശാ​യി​യു​ടെ പേ​രി​ലാ​ണ്. മൊ​ത്തം പ​ത്ത് ബ​ജ​റ്റു​ക​ളാ​ണ് മൊ​റാ​ർ​ജി ദേ​ശാ​യി അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള്ള​ത്.

 

National

പാർലമെന്‍റ് സമ്മേളനം 28 മുതൽ

ന്യൂ​​​ഡ​​​ൽ​​​ഹി: പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ ബ​​​ജ​​​റ്റ് സ​​​മ്മേ​​​ള​​​നം 28 മു​​​ത​​​ൽ ഫെ​​​ബ്രു​​​വ​​​രി 13 വ​​​രെ​​​യും ര​​​ണ്ടാം ഘ​​​ട്ടം മാ​​​ർ​​​ച്ച് ഒ​​​ന്പ​​​തു മു​​​ത​​​ൽ ഏ​​​പ്രി​​​ൽ ര​​​ണ്ടു വ​​​രെ​​​യും ന​​​ട​​​ക്കും. ഇ​​​ന്ത്യ​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ൽ ആ​​​ദ്യ​​​മാ​​​യി ഞാ​​​യ​​​റാ​​​ഴ്ച ദി​​​വ​​​സ​​​മാ​​​യ ഫെ​​​ബ്രു​​​വ​​​രി ഒ​​​ന്നി​​​ന് രാ​​​വി​​​ലെ 11ന് ​​​കേ​​​ന്ദ്ര ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​മെ​​​ന്ന പ്ര​​​ത്യേ​​​ക​​​ത​​​യും ഇ​​​ത്ത​​​വ​​​ണ​​​യു​​​ണ്ട്. ഇ​​​ക്കാ​​​ര്യം ദീ​​​പി​​​ക ഇ​​​ന്ന​​​ലെ റി​​​പ്പോ​​​ർ​​​ട്ടു ചെ​​​യ്തി​​​രു​​​ന്നു.

പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി രാ​​​ജ്നാ​​​ഥ് സിം​​​ഗി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി ചേ​​​ർ​​​ന്ന കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ രാ​​​ഷ്‌​​ട്രീ​​​യ​​​കാ​​​ര്യ സ​​​മി​​​തി​​​യാ​​​ണ് (സി​​​സി​​​പി​​​എ) പാ​​​ർ​​​ല​​​മെ​​​ന്‍റ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​നും ബ​​​ജ​​​റ്റ് അ​​​വ​​​ത​​​ര​​​ണ​​​ത്തി​​​നും തീ​​​യ​​​തി​​​ക​​​ൾ നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്. കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ ശി​​​പാ​​​ർ​​​ശ​​​യോ​​​ടെ രാ​​​ഷ്‌​​ട്ര​​​പ​​​തി​​​യാ​​​കും പി​​​ന്നീ​​​ട് ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി പാ​​​ർ​​​ല​​​മെ​​​ന്‍റ് സ​​​മ്മേ​​​ള​​​നം വി​​​ളി​​​ച്ചു​​​കൂ​​​ട്ടു​​​ക.

ലോ​​​ക്സ​​​ഭ​​​യു​​​ടെ​​​യും രാ​​​ജ്യ​​​സ​​​ഭ​​​യു​​​ടെ​​​യും സം​​​യു​​​ക്ത സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന് രാ​​​ഷ്‌​​ട്ര​​​പ​​​തി ദ്രൗ​​​പ​​​തി മു​​​ർ​​​മു​​​വി​​​ന്‍റെ പ്ര​​​സം​​​ഗ​​​ത്തോ​​​ടെ​​​യാ​​​കും 28ന് ​​​തുടക്കമാകുക. മൂ​​​ന്നാം ന​​​രേ​​​ന്ദ്ര മോ​​​ദി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​നം കൂ​​​ടി​​​യാ​​​കും ഈ ​​​വ​​​ർ​​​ഷ​​​ത്തെ ആ​​​ദ്യ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ രാ​​​ഷ്‌​​ട്ര​​​പ​​​തി ന​​​ട​​​ത്തു​​​ക. രാ​​​ജ്യ​​​ത്തി​​​ന്‍റെ സാ​​​ന്പ​​​ത്തി​​​ക സ്ഥി​​​തി​​​യു​​​ടെ അ​​​വ​​​ലോ​​​ക​​​ന​​​മാ​​​യ സാ​​​ന്പ​​​ത്തി​​​ക സ​​​ർ​​​വേ റി​​​പ്പോ​​​ർ​​​ട്ട് തൊ​​​ട്ട​​​ടു​​​ത്ത ദി​​​വ​​​സ​​​മാ​​​യ 29ന് ​​​പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ വ​​​യ്ക്കും.

അ​​​വ​​​ധി ദി​​​വ​​​സ​​​മാ​​​ണെ​​​ങ്കി​​​ലും 2017 മു​​​ത​​​ലു​​​ള്ള കീ​​​ഴ്‌വഴക്കം പാ​​​ലി​​​ച്ച് ഫെ​​​ബ്രു​​​വ​​​രി ഒ​​​ന്നി​​​ന് കേ​​​ന്ദ്ര ധ​​​ന​​​മ​​​ന്ത്രി നി​​​ർ​​​മ​​​ല സീ​​​താ​​​രാ​​​മ​​​ൻ 2026-27 സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തേ​​​ക്കു​​​ള്ള പൊ​​​തു​​​ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. ഇ​​​ന്ത്യ​​​യു​​​ടെ സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​നു മു​​​ന്പോ, പി​​​ന്നീ​​​ടോ ഞാ​​​യാ​​​റാ​​​ഴ്ച ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടി​​​ല്ല. മു​​​ന്പു മൂ​​​ന്നു ത​​​വ​​​ണ കേ​​​ന്ദ്ര​​​ബ​​​ജ​​​റ്റ് ശ​​​നി​​​യാ​​​ഴ്ച​​​ക​​​ളി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.

ധ​​​ന​​​മ​​​ന്ത്രി​​​യെ​​​ന്ന നി​​​ല​​​യി​​​ൽ തു​​​ട​​​ർ​​​ച്ച​​​യാ​​​യ ഒ​​​ന്പ​​​താ​​​മ​​​ത്തെ കേ​​​ന്ദ്ര​​​ബ​​​ജ​​​റ്റാ​​​കും ഈ ​​​വ​​​ർ​​​ഷം നി​​​ർ​​​മ​​​ല അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ക. ഒ​​​ന്പ​​​തു ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച പി. ​​​ചി​​​ദം​​​ബ​​​ര​​​ത്തി​​​ന്‍റെ റി​​​ക്കാ​​​ർ​​​ഡി​​​നൊ​​​പ്പ​​​മാ​​​കു​​​മി​​​ത്. പ​​​ത്തു ബ​​​ജ​​​റ്റു​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച മൊ​​​റാ​​​ർ​​​ജി ദേ​​​ശാ​​​യി​​​യു​​​ടെ പേ​​​രി​​​ലാ​​​ണു റി​​​ക്കാ​​​ർ​​​ഡ്. പ്ര​​​ണാ​​​ബ് മു​​​ഖ​​​ർ​​​ജി എ​​​ട്ടു ത​​​വ​​​ണ ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.

National

2026-27 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ കേ​ന്ദ്ര ബ​ജ​റ്റ് ഫെബ്രുവരി ഒന്നിന് പാ​ർ​ല​മെ​ന്‍റി​ല്‍ അ​വ​ത​രി​പ്പി​ക്കും

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്‌​നാ​ഥ് സിം​ഗി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന പാ​ർ​ല​മെ​ന്‍റ​റി കാ​ര്യ കാ​ബി​ന​റ്റ് ക​മ്മി​റ്റി 2026-27 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ ബ​ജ​റ്റ് സ​മ്മേ​ള​ന തീ​യ​തി​ക​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​കി. ബ​ജ​റ്റ് സ​മ്മേ​ള​നം ജ​നു​വ​രി 28ന് ​ആ​രം​ഭി​ക്കും.

അ​ന്നേ​ദി​വ​സം രാ​ഷ്ട്ര​പ​തി പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളെ​യും അ​ഭി​സം​ബോ​ധ​ന ചെ​യ്ത് ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം ന​ട​ത്തും. തൊ​ട്ട​ടു​ത്ത ദി​വ​സം 29ന് ​സാ​ന്പ​ത്തി​ക സ​ർ​വേ പാ​ർ​ല​മെ​ന്‍റി​ല്‍ വ​യ്ക്കും. തു​ട​ർ​ന്ന് ഫെ​ബ്രു​വ​രി ഒ​ന്നി​ന് ഞാ​യ​റാ​ഴ്ച രാ​വി​ലെ 11ന് ​ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കും.

സ​മീ​പ​കാ​ല ച​രി​ത്ര​ത്തി​ല്‍ ഇ​താ​ദ്യ​മാ​യാ​ണ് കേ​ന്ദ്ര ബ​ജ​റ്റ് ഒ​രു ഞാ​യ​റാ​ഴ്ച അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഇ​ത്ത​വ​ണ​ത്തെ ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തോ​ടെ തു​ട​ർ​ച്ച​യാ​യി ഒ​ൻ​പ​ത് ബ​ജ​റ്റു​ക​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്ന ധ​ന​മ​ന്ത്രി​യെ​ന്ന അ​പൂ​ർ​വ്വ നേ​ട്ടം നി​ർ​മ​ല സീ​താ​രാ​മ​ൻ സ്വ​ന്ത​മാ​ക്കും.

സ്വ​ത​ന്ത്ര ഇ​ന്ത്യ​യി​ലെ 88-ാമ​ത് ബ​ജ​റ്റാ​ണി​ത്. ഏ​റ്റ​വും കൂ​ടു​ത​ല്‍ ബ​ജ​റ്റു​ക​ള്‍ അ​വ​ത​രി​പ്പി​ച്ച മൊ​റാ​ർ​ജി ദേ​ശാ​യി​യു​ടെ റി​ക്കാ​ർ​ഡി​ന് (10 ബ​ജ​റ്റു​ക​ള്‍) തൊ​ട്ട​രി​കി​ലെ​ത്താ​നും ഇ​തോ​ടെ നി​ർ​മ​ല​യ്ക്ക് സാ​ധി​ക്കും. പി. ​ചി​ദം​ബ​രം ഒ​ൻ​പ​ത് ബ​ജ​റ്റു​ക​ളും പ്ര​ണ​ബ് മു​ഖ​ർ​ജി എ​ട്ട് ബ​ജ​റ്റു​ക​ളും അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.

National

കേന്ദ്രബജറ്റ്: സാന്പത്തിക വിദഗ്ധരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​ടു​​​ത്ത സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തെ ബ​​​ജ​​​റ്റി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി സാ​​​ന്പ​​​ത്തി​​​ക വി​​​ദ​​​ഗ്ധ​​​രു​​​മാ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി.

നീ​​​തി ആ​​​യോ​​​ഗ് ആ​​​സ്ഥാ​​​ന​​​ത്തു ന​​​ട​​​ന്ന കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ ധ​​​ന​​​മ​​​ന്ത്രി നി​​​ർ​​​മ​​​ല സീ​​​താ​​​രാ​​​മ​​​ൻ, നീ​​​തി ആ​​​യോ​​​ഗ് ഉ​​​പാ​​​ധ്യ​​​ക്ഷ​​​ൻ സു​​​മ​​​ൻ ബെ​​​രി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു. ബ​​​ജ​​​റ്റി​​​ലെ പ്ര​​​ധാ​​​ന ഉ​​​ള്ള​​​ട​​​ക്ക​​​ങ്ങ​​​ൾ യോ​​​ഗ​​​ത്തി​​​ൽ ച​​​ർ​​​ച്ച​​​യാ​​​യി.

സാ​​​ന്പ​​​ത്തി​​​ക, കാ​​​ർ​​​ഷി​​​ക, എം​​​എ​​​സ്എം​​​ഇ, ഉ​​​ത്പാ​​​ദ​​​നം, സ്റ്റാ​​​ർ​​​ട്ട​​​പ്, ബാ​​​ങ്കിം​​​ഗ് തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ത്ത യോ​​​ഗ​​​ത്തി​​​ന്‍റെ പ്ര​​​മേ​​​യം"ആ​​​ത്മ​​​നി​​​ർ​​​ഭ​​​ര​​​ത​​​യും ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ പ​​​രി​​​വ​​​ർ​​​ത്ത​​​ന​​​വും: വി​​​ക​​​സി​​​ത ഭാ​​​ര​​​ത​​​ത്തി​​​നു​​​ള്ള അ​​​ജ​​​ൻ​​​ഡ' എ​​​ന്ന​​​താ​​​യി​​​രു​​​ന്നു.

ചൈ​​​ന അ​​​ട​​​ക്ക​​​മു​​​ള്ള രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള ഇ​​​റ​​​ക്കു​​​മ​​​തി ആ​​​ശ്ര​​​യ​​​ത്വം കു​​​റ​​​ച്ച് ച​​​ര​​​ക്ക് ക​​​യ​​​റ്റു​​​മ​​​തി വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നും സേ​​​വ​​​ന ക​​​യ​​​റ്റു​​​മ​​​തി വൈ​​​വി​​​ധ്യ​​​വ​​​ത്ക​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ള്ള ത​​​ന്ത്ര​​​ങ്ങ​​​ൾ യോ​​​ഗ​​​ത്തി​​​ൽ ച​​​ർ​​​ച്ച​​​യാ​​​യെ​​​ന്നാ​​​ണു സൂ​​​ച​​​ന.

യു​​​ദ്ധ​​​ങ്ങ​​​ളു​​​ടെ​​​യും ആ​​​ഗോ​​​ള അ​​​നി​​​ശ്ചി​​​ത​​​ത്വ​​​ത്തി​​​ന്‍റെ​​​യും രൂ​​​പ​​​യു​​​ടെ വി​​​ല​​​യി​​​ടി​​​വി​​​ന്‍റെ​​​യും പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലു​​​ള്ള 2026-27 സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തെ ബ​​​ജ​​​റ്റ് പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ൾ രാ​​​ജ്യ​​​ത്തി​​​ന്‍റെ സാ​​​ന്പ​​​ത്തി​​​ക​​​ഭാ​​​വി​​​യെ സം​​​ബ​​​ന്ധി​​​ച്ചി​​​ട​​​ത്തോ​​​ളം നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​ണ്.

Latest News

Up